കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍, സരിത് എന്നിവരുടെ ജാമ്യ ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഏപ്രില്‍ 28ന് വിധിപറയാന്‍മാറ്റി . നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതികളാണ് ഇരുവരും. ഇതില്‍ സന്ദീപ് നായര്‍ക്ക് കസറ്റംസ് കേസിലും എന്‍ഐ എ കേസിലും ജാമ്യം ലഭിച്ചിരുന്നു. എന്‍ഐ യുടെകേസിലെ മാപ്പുസാക്ഷിയാണ് സന്ദീപ്.
സരിത്തിന്റെ ജാമ്യാപേക്ഷ കോടതി നേരത്തേ തളളിയിരുന്നു. ഇഡിയുടെ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലബിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇരുഹര്‍ജികളിലും വാദം പൂര്‍ത്തിയായതോടെയാണ് കേസ് വിധിപറയാന്‍ മാറ്റിയത്.

