ആസാമിലെ ശിവസാഗറില്‍ ഒഎന്‍ജിസി ജീവനക്കാരെ തട്ടിക്കൊണ്ടുപോയത് ഉള്‍ഫ തീവ്രവാദികളെന്ന് ഡിജിപി

ഗോഹട്ടി: ആസാമിലെ ശിവസാഗറില്‍ നിന്ന് മൂന്ന് ഒഎന്‍ജിസി ജീവനക്കാരെ തട്ടിക്കൊണ്ടുപോയത് നിരോധിത സംഘടനയായ ഉള്‍ഫ(ഐ) തീവ്ര വാദികളെന്ന് ഡിജിപി. ഒഎന്‍ജിസിയുടെ റിഗ് സൈറ്റില്‍ നിന്ന് 21.4.2021 ബുധനാഴ്ചയാണ് മൂന്നുജീവനക്കാരെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ജീവനക്കാരെ മോചിപ്പിക്കാനുളള ശ്രമം തുടരുകയാണെന്നും ഏഴുപേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

നാഗാലാന്‍ഡ് പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുളള ആസാം റൈഫിള്‍സിന്റെ സഹായവും തേടിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാരെ പൂട്ടിയിട്ടശേഷം അടിയന്തിര വൈദ്യസഹായം എത്തിക്കുന്നതിനായി കമ്പനി ഉപയോഗിക്കുന്ന വാഹനത്തില്‍ ജീവനക്കാരെ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

Share
അഭിപ്രായം എഴുതാം