പത്തനംതിട്ട: തെരുവുനായ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എ.ബി.സി പദ്ധതിക്കായി വെറ്ററിനറി സര്‍ജന്‍മാരുടെ പാനല്‍ തയാറാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. വിശദമായ ബയോഡേറ്റാ സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 29. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ, നേരിട്ടോ, 0468 2221807 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം.
പത്തനംതിട്ട: കുടുംബശ്രീ മുഖേന വെറ്ററിനറി സര്‍ജന്‍മാരുടെ പാനല്‍ തയാറാക്കുന്നു
