കണ്ണൂർ: മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കണ്ണൂർ: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍  മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്- കിഴക്ക് അറബിക്കടലിനോട് ചേര്‍ന്നുള്ള കേരള തീരത്ത്  മണിക്കൂറില്‍  40 മുതല്‍ 50 കി മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍  ജാഗ്രത പാലിക്കണമെന്നും ഈ പ്രദേശങ്ങളില്‍  മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

Share
അഭിപ്രായം എഴുതാം