വളാഞ്ചേരി: ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയുടെ മൃതദേഹം 41 ദിവസങ്ങൾക്കുശേഷം കണ്ടെത്തി. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ ചെങ്കല്‍ ക്വാറിക്കു സമീപം അളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 20.4.2021 ചൊവ്വാഴ്ച വൈകിട്ട് ആണ് മൃതദേഹം കണ്ടെത്തിയത്. കഞ്ഞിപ്പുര ചോറ്റൂര്‍ കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്ത്(21) ആണ് കൊല്ലപ്പെട്ടത്.
യുവതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സമീപവാസിയായ അന്‍വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായാണ് സൂചന. ആഭരണങ്ങള്‍ മോഷടിക്കാനാണ് കൊലപാതകമെന്ന് പ്രതി പറയുന്നുണ്ടെങ്കിലും പെണ്‍കുട്ടി കാര്യമായ ആഭരണങ്ങള്‍ ഒന്നും ധരിക്കാറില്ലെന്നാണ് വിവരം. പ്രതി സാമ്പത്തിക ശേഷിയുളള ആളുമാണ്. ലൈംഗിക പീഡനം സംശയിക്കുന്നുണ്ട്. പ്രതിക്ക് സ്വഭാവ ദൂഷ്യം ഉളളതായി നാട്ടുകാര്‍ പറയുന്നുണ്ട്.
ഒരുവര്‍ഷം മുമ്പ് വിവാഹമോചിതയായ സുബീറ വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കില്‍ സഹായിയായിരുന്നു. 2021 മാര്‍ച്ച10 ന് രാവിലെ വീട്ടില്‍ നിന്ന് ക്ലിനിക്ക്ലേക്ക് പോയെങ്കിലും അവിടെയെത്തിയില്ല. ഫോണിലും കിട്ടുന്നില്ലെന്ന് ഡോക്ടര്‍ വിളിച്ചുപറഞ്ഞതോടെയാണ് വീട്ടുകാര്‍ അനേഷണം ആരംഭിച്ച്ത് . ഫോണിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് ഫോണ്‍ ഓഫായി. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സുബീറയുടെ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്
അതിനിടെ അന്‍വര്‍ തന്റെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ചെങ്കല്‍ ക്വാറിയിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയിരുന്നു. ഇത് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.ഇന്നലെ രാവിലെ പോലീസ് മണ്ണ് നീക്കുന്നതിനിടയിലാണ് വസ്ത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടത്.മണ്ണ് മാറ്റിയപ്പോള്‍ മൃതദേഹത്തിന്റെ കാല് കണ്ടു. സമയം ഇരുട്ടിയതിനാല്‍ മൃതദേഹം പുറത്തെടുക്കുന്നത് അവസാനിപ്പിച്ചു. 21/04/21 ബുധനാഴ്ച രാവിലെ മൃതദേഹം പുറത്തെടുക്കും. തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിച്ചത്.

