തിരുവന്നതപുരം : ലോവര്‍ പ്രൈമറി, അപ്പര്‍പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷല്‍ വിഭാഗം അദ്ധ്യാപകര്‍ക്കുളള യോഗ്യതാ പരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനമായി പരീക്ഷക്ക് 20 ദിവസം മുമ്പ് പരീക്ഷാ തീയതി പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ അപേക്ഷയും ഫീസും https//ktet.kerala.gov.in വഴി 28.4.2021 മുതല്‍ 2021 മെയ് 6 വരെ സമര്‍പ്പിക്കാവുന്നതാണ്.
ഒന്നിലധികം വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഓരോന്നിനും 500 രൂപ വീതവും, എസ്.സി,/എസ്.ടി/പിഎച്ച്/ബ്ലൈന്‍ഡ് വിഭാഗത്തിലുളളവര്‍ 250 രൂപ വീതവും ഫീസ് അടക്കണം. ഓണ്‍ലൈന്‍/നെറ്റ് ബാങ്കിംഗ്/ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖാന്തിരം പരീക്ഷാഫീസ് അടയ്ക്കാം. പ്രോസ്‌പെക്ടസും മാര്‍ഗനിര്‍ദ്ദേശങ്ങളും https//ktet.kerala.gov.in, www.keralapareekshabhavan.in ല്‍ നിന്ന് ലഭിക്കും.