റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് റിപ്പോര്‍ട്ട് പരിശോധിച്ചില്ല: എയർലൈനുകള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍

April 19, 2021 - 12:21 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍നിന്നുള്ള യാത്രക്കാരുടെ കോവിഡ് റിപ്പോര്‍ട്ട് പരിശോധിക്കാത്തതിന്റെ പേരില്‍ ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍. നാല് എയർലൈനുകള്‍ക്കെതിരേ എഫ്.ഐ.ആര്‍ എടുക്കാനാണ് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ദുരന്ത നിവാരണ നിയമം 2005 ചുമത്തിയാണ് നടപടി. മഹാരാഷ്ട്രയില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാന യാത്രികര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. 72 മണിക്കൂറിനുള്ളിലുള്ള പരിശോധനാ ഫലമാകണം ഇതെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *