മലപ്പുറം എടക്കരയില്‍ വളർത്തുനായയോട് കൊടും ക്രൂരത, സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത് മൂന്നര കിലോമീറ്റർ

മലപ്പുറം: മലപ്പുറം എടക്കരയില്‍ വളർത്തുനായയോട് കൊടും ക്രൂരത. നായയുടെ ഉടമയെന്ന് അവകാശപ്പെടുന്നയാള്‍ തന്റെ സ്കൂട്ടറിന് പിന്നില്‍ നായയെ കെട്ടി വലിച്ച് കൊണ്ടു പോകുകയായിരുന്നു. 17/04/21 ശനിയാഴ്ചയാണ് സംഭവം. പെരുങ്കുളം മുതല്‍ മുസ്ല്യാരങ്ങാടി വരെ മൂന്നര കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്.

സംഭവം കണ്ട നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചു എങ്കിലും ഇയാൾ വഴങ്ങിയില്ല. കൂടുതല്‍ നാട്ടുകാര്‍ സംഘടിച്ചതോടെ ഇയാള്‍ സ്കൂട്ടറില്‍ നിന്ന് നായയുടെ കെട്ടഴിച്ച്‌ മാറ്റി. പിന്നീട് വാഹനവുമായി കടന്നുകളഞ്ഞു. നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതെന്നാണ് സൂചന. നായയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണംആരംഭിച്ചു.

മുന്‍പ് എറണാകുളം അങ്കമാലിയിലും ഇതിന് സമാനമായയ സംഭവം ഉണ്ടായിരുന്നു. കഴുത്തിൽ കുരുക്ക് ഇട്ട ശേഷം ഓടുന്ന കാറില്‍ കെട്ടി വലിച്ചു കൊണ്ടു പോയാണ് ഡ്രൈവര്‍ അന്ന്  നായയോട് ക്രൂരത കാട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →