ഐസ്ലന്‍ഡ് ക്ലബുമായി കരാറില്‍ ഒപ്പിട്ട് അദിതി ചൗഹാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം ഗോള്‍ കീപ്പര്‍ അദിതി ചൗഹാന്‍ ഐസ്ലന്‍ഡിലെ മൂന്നാം ഡിവിഷന്‍ ക്ലബ് ഹമര്‍ ഹ്വെരഗെഡിയുമായി കളിക്കാന്‍ കരാര്‍ ഒപ്പിട്ടു. ഗോകുലം എഫ്.സി. കേരള വനിതാ ടീമിന്റെ ഗോള്‍ കീപ്പര്‍ കൂടിയാണ് 28 വയസുകാരിയായ അദിതി. ഗോകുലത്തിനൊപ്പം ഇന്ത്യന്‍ വനിത ലീഗ് കിരീടം നേടിയ താരം കൂടിയാണ്.യൂറോപ്യന്‍ ക്ലബില്‍ പ്രൊഫഷണല്‍ കരാര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് അദിതി. സ്ട്രൈക്കറായ ബാലാ ദേവി സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിലും കളിക്കുന്നുണ്ട്. അദിതി ഇന്ത്യയുടെ ദേശീയ ടീമിനൊപ്പം ഉസ്ബെക്സ്ഥാനില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ഉസ്ബെക്, ബെലാറസ് ടീമുകള്‍ക്കെതിരേ ഇന്ത്യ തോറ്റെങ്കിലും അദിതിയുടെ പ്രകടനം കാരണം ഏറെ ഗോളുകള്‍ വഴങ്ങിയില്ല. അദിതി നേരത്തെ ഇംഗ്ലണ്ടിലെ വെസ്റ്റ് ഹാമിനു വേണ്ടി സെമി പ്രൊഫഷണല്‍ കരാറില്‍ കളിച്ചിട്ടുണ്ട്. ഹമര്‍ ഹ്വെരഗെഡി കഴിഞ്ഞ വര്‍ഷമാണു വനിതാ ടീമിനെ ഇറക്കിയത്്. 15ാം വയസില്‍ ഡല്‍ഹി ടീമിലെത്തിയ അദിതി ലഗ്ബ്രോ യൂണിവേഴ്സിറ്റിയില്‍നിന്നു സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി. ലഗ്ബ്രോ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീമിനു വേണ്ടിയും കളിച്ചു. 2015 ലാണു വെസ്റ്റ് ഹാമിനു വേണ്ടി കളിച്ചത്. 2019 ല്‍ ഗോകുലത്തിന്റെ ഭാഗമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →