കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് 24 മണിക്കൂര്‍ നേരത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. ഏപ്രില്‍ 15ന് രാത്രി ഏഴുമുതല്‍ ഏപ്രില്‍ 16 വരെയാണ് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ദിലീപ് ഘോഷിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കുച്ച്ബിഹാര്‍ ജില്ലയിലെ പോളിംഗ് സ്റ്റേഷന് മുന്നിലെ വെടിവെയ്പ് സംഭവത്തോടനുബന്ധിച്ചാണ് ദിലീപ് ഘോഷ് വിവാദ പരാമര്‍ശം നടത്തിയത്. ”സീതാല്‍കുച്ചിയില്‍ എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ കണ്ടു. ആരെങ്കിലും അതിരു കടക്കാന്‍ ശ്രമിച്ചാല്‍ ഈ സംഭവം ആവര്‍ത്തിക്കപ്പെടും” എന്നായിരുന്നു ദിലീപ് ഘോഷിന്റെ വാക്കുകള്‍. പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.