ചേര്‍ത്തല: ‘ഒരു കാരണവുമില്ലാതെ എന്നോട് വഴക്കിടുകയാ പതിവ്. മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്. ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം. ഇന്നലെ രാത്രിയിലും ആവശ്യമില്ലാത്തത് പറഞ്ഞ് എന്നോട് വായിട്ടലച്ചു. രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോഴും വഴക്കിട്ടു. സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്.’ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ പട്ടണക്കാട് ഏഴാം വാര്‍ഡില്‍ പടിഞ്ഞാറേ ചാണിയില്‍ പ്രജിത്ത് പൊലീസിനോട് എല്ലാം ഏററുപറഞ്ഞു.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പട്ടണക്കാട് ഏഴാം വാര്‍ഡില്‍ പടിഞ്ഞാറേ ചാണിയില്‍ പ്രജിത്താണ് ഭാര്യ സൗമ്യ(35)യെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ നാലര മണിയോടെയാണ് സംഭവം. നാട്ടു വെളിച്ചം ഡ്രൈവിങ് സ്‌ക്കൂള്‍ ഉടമ പ്രതാപന്റെ സഹോദരനാണ് പ്രജിത്ത്. ഇതേ ഡ്രൈവിങ് സ്‌ക്കൂളിലെ അദ്ധ്യാപകനാണ് പ്രജിത്ത്.
വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് തലയ്ക്ക് പിന്നില്‍ അടിക്കുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം എട്ടുവയസ്സുകാരനായ മകനെ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടില്‍ എത്തിക്കുകയും ഭാര്യയെ താന്‍ കൊന്നുവെന്നും ഇനിയുള്ള കാലം മകനെ വളര്‍ത്തണമെന്ന് പറയുകയും ചെയ്തു. പിന്നീട് പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉടന്‍ തന്നെ പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും സൗമ്യ മരിച്ചിരുന്നു.
പട്ടണക്കാട് സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. താലൂക്കാശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി. തലയ്ക്ക് പിന്നിലുള്ള അടിയാണ് മരണകാരണം. താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മൃതദേഹം സംസ്‌ക്കരിച്ചു. പട്ടണക്കാട് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതിയുടെ മൊഴി എടുത്തെങ്കിലും കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് ബന്ധുക്കളെ ചോദ്യം ചെയ്താലെ അറിയാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.

