ഫെല്ലിനി ടിപിയുടെ ചിത്രം മലയാളത്തിൽ ഒറ്റ്, തമിഴിൽ രണ്ടകം, എത്തുന്നു

തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ സംവിധായകൻ ഫെല്ലിനി ടി.പിയുടെ പുതിയ ചിത്രം മലയാളത്തിലും തമിഴിലുമായി എത്തുന്നു. കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി.

ഇതുവരെ കാണാത്ത സ്റ്റൈലിംഗോടെ പോസ്റ്ററിൽ ചാക്കോച്ചന്റെ കഥാപാത്രം എത്തുമ്പോൾ സോൾട്ടൻ പെപ്പർ ലുക്കിലാണ് അരവിന്ദ് സ്വാമി എത്തുന്നത്.

1996 ൽ ഭരതൻ സംവിധാനം ചെയ്ത ദേവരാഗം എന്ന ചിത്രത്തിൽ അഭിനയിച്ച അരവിന്ദ് സ്വാമി 25 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. ബോളിവുഡ് താരം ജാക്കി ഷറോഫും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക് താരം ഇഷാറെബ്ബെയാണ് ചിത്രത്തിലെ നായിക. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേഷനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന എസ് സജീവ്, സംഗീതം എ എച്ച് കാശീഫ്, ഛായാഗ്രഹണം വിജയ്, എഡിറ്റിംഗ് അപ്പു ഭട്ടതിരി, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ , ചമയം റോണക്സ് സേവ്യർ , സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി , പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ , ലൈൻ പ്രാഡ്യുസർ മിഥുൻ അബ്രഹാം, പി ആർ ഒ ആതിര ദിൽജിത്ത് എന്നിവർ നിർവ്വഹിക്കുന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →