കോട്ടയം ജില്ലയില്‍ 407 പേര്‍ക്ക് കോവിഡ്

കോട്ടയം: ജില്ലയില്‍  407 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 405 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3119 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 200 പുരുഷന്‍മാരും 181 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

337 പേര്‍ രോഗമുക്തരായി. 2995 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 88175 പേര്‍ കോവിഡ് ബാധിതരായി.  84370 പേര്‍  രോഗമുക്തി നേടി. ജില്ലയില്‍ ആകെ  12557 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-    81
തിരുവാര്‍പ്പ്-    39
ചങ്ങനാശേരി-    18
വൈക്കം-    15 
ആര്‍പ്പൂക്കര-    14
അയ്മനം, പാമ്പാടി, മുണ്ടക്കയം, മറവന്തുരുത്ത്-    11
എരുമേലി, കടുത്തുരുത്തി-10    
മാടപ്പള്ളി-9
അയര്‍ക്കുന്നം,മണര്‍കാട്-8
കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, വെള്ളൂര്‍-7
ചിറക്കടവ്, ഈരാറ്റുപേട്ട, തൃക്കൊടിത്താനം-6    
വിജയപുരം, കുറവിലങ്ങാട്, വാഴൂര്‍, മുളക്കുളം, പാറത്തോട്, ഞീഴൂര്‍-5    
കല്ലറ, നെടുംകുന്നം, വാഴപ്പള്ളി, ഏറ്റുമാനൂര്‍, ടിവിപുരം, കുറിച്ചി, കറുകച്ചാല്‍, മീനച്ചില്‍-4
ഉഴവൂര്‍, പൂഞ്ഞാര്‍, കാണക്കാരി, നീണ്ടൂര്‍, മണിമല, കുമരകം, പാലാ, തലപ്പലം-3  
തിടനാട്, കടനാട്, ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍, തലയോലപ്പറമ്പ്, മാഞ്ഞൂര്‍-    2
മീനടം. കൂരോപ്പട, അതിരമ്പുഴ, കരൂര്‍, കിടങ്ങൂര്‍, പായിപ്പാട്, വെളിയന്നൂര്‍, ഉദയനാപുരം, മൂന്നിലവ്, പനച്ചിക്കാട്, ഭരണങ്ങാനം, കൂട്ടിക്കല്‍-1

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →