ആലപ്പുഴ : ബീച്ചുകൾ ശനിയാഴ്ചയും അവധി ദിവസങ്ങളിലും ഏഴു മണി വരെ മാത്രം

ആലപ്പുഴ : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബീച്ചുകളിൽ ശനി ഞായർ മറ്റ് അവധി ദിവസങ്ങൾ  വൈകിട്ട് ഏഴു മണി വരെ മാത്രം ആളുകൾക്ക് പ്രവേശന അനുമതി നൽകിയാൽ മതിയെന്ന് ജില്ലാകളക്ടർ അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വിവാഹം പൊതു ചടങ്ങുകൾ എന്നിവയ്ക്ക് ആളുകളുടെ എണ്ണം മുൻനിശ്ചയപ്രകാരം കർശനമായി നിയന്ത്രിക്കും. വിവാഹവും മറ്റു പൊതു ചടങ്ങുകളുടെയും സമയം രണ്ടു മണിക്കൂർ ആയി ചുരുക്കുവാനും തീരുമാനിച്ചു. 

വിവാഹം, പൊതു ചടങ്ങുകൾ, വാർഷിക പരിപാടികൾ, രാഷ്ട്രീയ സാംസ്കാരിക പരിപാടികൾ തുടങ്ങിയവയെല്ലാം കോവിഡ് 19 ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വിവാഹം ബന്ധപ്പെട്ട വീട്ടുകാരും ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന പരിപാടികൾ ഉടമസ്ഥരും, പള്ളി പരിപാടികൾ ഉത്സവങ്ങൾ തുടങ്ങിയ  സംഘാടകരും കോവിഡ് 19 ജാഗ്രത  പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

 കടകളിലും മറ്റും നിൽക്കുന്ന ജീവനക്കാർ ഒരാഴ്ചയ്ക്കുള്ളിൽ ആർ. ടി പി. സി. ആർ ടെസ്റ്റിന് വിധേയമാകണം. നൂറിലധികം ആളുകളെ പൊതുപരിപാടികൾ പങ്കെടുപ്പിക്കണം എങ്കിൽ അവർ രണ്ടാം ഘട്ട വാക്സിനേഷൻ എടുത്തവരും ആർ ടി പി സി ആർ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ്  സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. കെ. എസ്.ആർ.ടി. സി പ്രൈവറ്റ് ബസ്സുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലും മറ്റ് സർക്കാർ ആശുപത്രികളിലും ലും രോഗികളെ  സന്ദർശനത്തിന്  എത്തുന്നവർ വാക്സിനേഷൻ സ്വീകരിച്ചവരോ  ആർ.ടി. പി.സി.ആർ ടെസ്റ്റ് നടത്തിയവരോ ആയിരിക്കണമെന്ന നിബന്ധന വയ്ക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു .

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ജില്ലാ പോലീസ് മേധാവി ജയദേവ് ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി  തുടങ്ങിയ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →