കാസര്‍കോട് ഏപ്രിൽ 8: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. ജില്ലയില്‍ തന്നെ ഏറ്റവും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോഡ് നഗരസഭ, ചെങ്കള, മധൂര്‍ തുടങ്ങി 6 പഞ്ചായത്തുകളെയാണ് പോലീസ് കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഈ പഞ്ചാത്തിലുള്ളവര്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിനുപോലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്.രോഗത്തിന്റെ വ്യാപനം കുറക്കുക എന്ന ഉദ്ദ്യേശ്യത്തോടെയാണ് ഇത്തരം നടപടിയെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഐ.ജി. വിജയ് സാഖറെ പറഞ്ഞു. ഈ മേഖലയിലുള്ളവര്‍ക്ക് വീട്ടുസാധനങ്ങള്‍ പോലീസ് എത്തിച്ചു കൊടുക്കും. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ ആകാശ നിരീക്ഷണവും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. 5 ഡ്രോണുകളാണ് ഇതിനായി സജ്ജമാക്കിരിക്കുന്നത്. 138 കേസുകളാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാസര്‍കോട്: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്
