ന്യൂയോര്‍ക്ക് ഏപ്രിൽ 8: കോവിഡ് 19 രോഗബാധിതര്‍ അമേരിക്കയില്‍ നാല് ലക്ഷം കടന്നു. 4,00,549 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 12,857 പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്ന് 16 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലോകത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. 21,711 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. ചൊവ്വാഴ്ച മാത്രം അമേരിക്കയില്‍ ആയിരത്തിലധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
9,169 പേര് ഇപ്പോഴും രാജ്യത്ത് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.