അമിത്ഷാ, യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം

മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ്. സിആര്‍പിഎഫിന്റെ മുംബൈയിലെ ഹെഡ് ഓഫീസിലാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. 

ഇരുവരെയും വധിക്കാന്‍ 11 ചാവേറുകളെ നിയോഗിച്ചെന്നും ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നതായി സിആര്‍പിഎഫ് 07/04/21 ബുധനാഴ്ച അറിയിച്ചു. ആരാധനാലയങ്ങളും മറ്റു പ്രധാന കേന്ദ്രങ്ങളും ആക്രമിക്കുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →