2.5 ലക്ഷം വരെയുള്ള പി.എഫ്. നിക്ഷേപം നികുതി രഹിതം: നിയമം നിലവില്‍ വന്നു

ന്യൂഡല്‍ഹി: പുതിയ സാമ്പത്തികവര്‍ഷം ആരംഭിച്ചതോടെ പ്രൊവിഡന്റ് ഫണ്ട് പലിശയില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ നിയമം നിലവില്‍ വന്നു. പുതിയ പി.എഫ്. നിയമമനുസരിച്ച് തൊഴിലുടമയും തൊഴിലാളിയും ചേര്‍ന്ന് അടയ്ക്കുന്ന വാര്‍ഷിക പി.എഫ്. നിക്ഷേപം 2.5 ലക്ഷമോ കുറവോ ആണെങ്കില്‍ അതിന്മേലുള്ള പലിശയ്ക്ക് നികുതി ഉണ്ടായിരിക്കുന്നല്ല. അതേസമയം 2.5 ലക്ഷത്തില്‍ കൂടുതല്‍ ആണെങ്കില്‍ ഉദാഹരണത്തിന് മൂന്നുലക്ഷം രൂപ ആണെന്നിരിക്കട്ടേ, അധികമായിവരുന്ന 50,000 രൂപയില്‍ കിട്ടുന്ന പലിശയ്ക്ക് നിങ്ങള്‍ നികുതി നല്‍കേണ്ടിവരും. പി.എഫ്. ഗുണയോക്താക്കളിലെ 93 ശതമാനം പേരും നികുതിമുക്താണെന്നും സാധാരണക്കാരേയും മധ്യവര്‍ഗക്കാരേയും ബാധിക്കില്ലെന്നുമാണു ധനമന്ത്രിയുടെ നിലപാട്.

പ്രതിവര്‍ഷം 2.5 ലക്ഷം വരെയുള്ള പി.എഫ്. നിക്ഷേപം നികുതിരഹിതമായിരിക്കും. അതിനുമുകളിലുള്ള അംശാദായത്തിനു നികുതി ഈടാക്കും. ഇത് തൊഴിലാളിയുടെയും കമ്പനി അല്ലെങ്കില്‍ തൊഴിലുടമയുടേയും ഉള്‍പ്പെടെയാണ്. സാധാരണക്കാര്‍ക്കുള്ള റിട്ടയര്‍മെന്റ് ഫണ്ടായാണു പി.എഫിനെ കാണുന്നതെങ്കിലും അധികധനം കൈവശമുള്ളവര്‍ പലിശ നേടാന്‍ പി.എഫിലേക്ക് പണം നിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്. അതേസമയം വളന്ററി പി.എഫ്. പദ്ധതികളായ വി.പി.എഫ്, പി.പി.എഫ്. എന്നിവയില്‍ അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല. വി.പി.എഫിലും പി.പി.എഫിലും തൊഴിലുടമയുടെ അംശാദായം ഉണ്ടാകാറില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →