ന്യൂഡല്‍ഹി: ഭവന വായ്പാ പലിശനിരക്ക് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഭവനവായ്പ നിരക്ക് 6.95 ശതമാനമായാണു പരിഷ്കരിച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നേരത്തേ ഇത് 6.70 ശതമാനമായിരുന്നു. ഇതോടെ മറ്റു ബാങ്കുകളും നിരക്ക് ഉയര്‍ത്താനുള്ള സാധ്യത വര്‍ധിച്ചു.
ആര്.ബി.ഐയുടെ ധനനയ അവലോകനസമിതി പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കേയാണു എസ്.ബി.ഐയുടെ നീക്കം. പലിശ നിരക്ക് വര്‍ധിപ്പിച്ചതിനൊപ്പം എല്ലാ ഭവന വായ്പകള്‍ക്കും പ്രോസസിങ് നിരക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. ഭവനവായ്പ നിരക്കിന്റെ 0.40 ശതമാനവും ജി.എസ്.ടി. നിരക്കായി കുറഞ്ഞത് 10,000 രൂപയും പരമാവധി നിരക്കായി 30,000 രൂപയും ഈടാക്കാനാണ് ബാങ്കിന്റെ നീക്കം.

