വയനാട്: പതിനഞ്ച് കൊല്ലം അമേഠിയില്‍ ഒന്നും ചെയ്യാതെയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയതെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. 03/04/21 ശനിയാഴ്ച വൈകിട്ട് വയനാട്ടിലെ മീനങ്ങാടിയിൽ ആദിവാസി ജനാധിപത്യരാഷ്ട്രീയ സഭ നേതാവ് സികെ ജാനുവിന് വേണ്ടി പ്രചാരണം നടത്തവേയാണ് അമിത്ഷാ രാഹുലിനെ രൂക്ഷമായി വിമർശിച്ചത്.
വയനാട്ടില്‍ രാഹുല്‍ വന്നിരിക്കുന്നത് വിനോദ സഞ്ചാരിയായാണെന്നും അമിത് ഷാ പരിഹസിച്ചു.
കോണ്‍ഗ്രസിന് വയനാട് വെറും വോട്ട് ബാങ്ക് മാത്രമാണ്. യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ച് കേരളത്തിന്‍റെ വികസനം നഷ്ടപ്പെടുത്തി. ഇരുകൂട്ടരും സംസ്ഥാനത്ത് പ്രീണന രാഷ്ട്രീയം ആണ് നടപ്പിലാക്കുന്നത്.
മുൻ യുപിഎ സർക്കാർ വികസനത്തിന് പകരം 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. കേരളത്തിൽ പോരടിക്കുന്ന ഇവർ ബംഗാളിൽ ഒരുമിച്ച് നിൽക്കുന്നെന്നും അമിത് ഷാ പരിഹസിച്ചു.

