ന്യൂഡൽഹി / 2026 / നവംബർ 08
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനായ ഇപിഎഫ്ഒ, 2026 ഒക്ടോബറിൽ നടത്തിയ ആറാം പ്രത്യേക ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയതായി അറിയിച്ചു. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കൽ, ഓഫീസ് ശുചീകരണം, രേഖകളുടെ പരിപാലനം എന്നിവയിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിച്ചു. ഭരണകാര്യങ്ങളിലെ കാര്യക്ഷമത, ശുചിത്വം, സുതാര്യത, മെച്ചപ്പെട്ട പൊതുജനസേവനം എന്നിവ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇപിഎഫ്ഒ ആസ്ഥാനവും പരിശീലന അക്കാദമികളും 21 മേഖലാ ഓഫീസുകളും വിവിധ പ്രാദേശിക, ജില്ലാ ഓഫീസുകളും ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു.
പരിഹരിച്ച പരാതികൾ ലക്ഷ്യത്തേക്കാൾ 15.1 ശതമാനം കൂടുതൽ
2,05,000 പരാതികൾ പരിഹരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ 2,36,021 പരാതികൾ തീർപ്പാക്കി. ഇത് ലക്ഷ്യത്തേക്കാൾ 15.1 ശതമാനം കൂടുതലാണ്. ഇപിഎഫ്ഐജിഎംഎസ് പരാതി പരിഹാര സംവിധാനത്തിൽ 1,80,000 പരാതികൾ തീർപ്പാക്കാനായിരുന്നു ലക്ഷ്യം. അവിടെ 2,02,984 പരാതികൾ പരിഹരിച്ചു. ലക്ഷ്യത്തേക്കാൾ 12.8 ശതമാനം കൂടുതൽ. സിപിഗ്രാം സംവിധാനത്തിൽ 33,037 പരാതികളും തീർപ്പാക്കി. ഇത് ലക്ഷ്യത്തേക്കാൾ 32.1 ശതമാനം കൂടുതലാണ്.
സിപിഗ്രാം അപ്പീലുകളിൽ 5,758 എണ്ണം തീർപ്പാക്കാൻ ലക്ഷ്യമിട്ടപ്പോൾ 10,343 എണ്ണം തീർപ്പാക്കി. ലക്ഷ്യത്തേക്കാൾ 88.1 ശതമാനം കൂടുതൽ അപ്പീലുകൾ പരിഹരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പൊതുജനപരാതികളായ പിഎംഒപിജിയിൽ 747 എണ്ണം തീർപ്പാക്കാനായിരുന്നു ലക്ഷ്യം. 758 എണ്ണം തീർപ്പാക്കിയെന്നും ഇത് ലക്ഷ്യത്തേക്കാൾ 5.1 ശതമാനം കൂടുതലാണെന്നുമാണ് ഇപിഎഫ്ഒ നൽകിയ കണക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ വ്യക്തികളിൽനിന്നുള്ള 36 നിവേദനങ്ങളും പാർലമെന്റിൽ നൽകിയ രണ്ട് ഉറപ്പുകളുമായി ബന്ധപ്പെട്ട നടപടികളും പൂർത്തിയാക്കാനുള്ള ലക്ഷ്യവും കൈവരിച്ചു.
ശുചീകരണത്തിനൊപ്പം വൃക്ഷത്തൈ നടലും രക്തദാനവും
570 ഇടങ്ങളിൽ ശുചീകരണം നടത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ 598 ഇടങ്ങൾ കണ്ടെത്തി ശുചീകരിച്ച് മെച്ചപ്പെടുത്തി. ഇത് ലക്ഷ്യത്തേക്കാൾ അഞ്ച് ശതമാനം കൂടുതലാണ്. ഓഫീസ് സൗന്ദര്യവൽക്കരണം, വൃക്ഷത്തൈ നടൽ, രക്തദാന ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. 28,300 ചതുരശ്ര അടി സ്ഥലം ഒഴിച്ചെടുക്കാനായിരുന്നു ലക്ഷ്യം. ആകെ 68,178 ചതുരശ്ര അടി സ്ഥലം ഒഴിച്ചെടുത്തു. ലക്ഷ്യത്തേക്കാൾ 140.1 ശതമാനം കൂടുതലാണിത്.
പരിശോധിച്ചത് നാൽപ്പത്തൊന്നായിരത്തിലധികം കടലാസ് ഫയലുകൾ
28,770 കടലാസ് ഫയലുകൾ പരിശോധിക്കാൻ ലക്ഷ്യമിട്ടപ്പോൾ 41,875 എണ്ണം പരിശോധിച്ചു. ഇത് ലക്ഷ്യത്തേക്കാൾ 45.6 ശതമാനം കൂടുതലാണ്. ദേശീയ ആർക്കൈവ്സിലേക്ക് 1,277 ഫയലുകൾ കൈമാറാനായിരുന്നു ലക്ഷ്യം. 1,383 ഫയലുകൾ കൈമാറി. ലക്ഷ്യത്തേക്കാൾ 8.3 ശതമാനം കൂടുതലാണിത്. നീക്കം ചെയ്യാനുള്ള കടലാസ് ഫയലുകൾ കണ്ടെത്തുന്നതിൽ ലക്ഷ്യം 109 ആയിരുന്നപ്പോൾ 517 എണ്ണം കണ്ടെത്തി. 82 ഫയലുകൾ നീക്കം ചെയ്യാൻ ലക്ഷ്യമിട്ടപ്പോൾ 342 എണ്ണം നീക്കം ചെയ്തു.
ഇലക്ട്രോണിക് ഫയലുകളിൽ 8,160 എണ്ണം പരിശോധിക്കാനായിരുന്നു ലക്ഷ്യം. 8,355 എണ്ണം പരിശോധിച്ച് ലക്ഷ്യത്തേക്കാൾ 2.4 ശതമാനം കൂടുതൽ കൈവരിച്ചു. 3,000 ഇലക്ട്രോണിക് ഫയലുകളുടെ നടപടികൾ പൂർത്തിയാക്കി അവസാനിപ്പിക്കാനായിരുന്നു ലക്ഷ്യം. 3,106 എണ്ണം അവസാനിപ്പിച്ചു. ഇത് ലക്ഷ്യത്തേക്കാൾ 3.5 ശതമാനം കൂടുതലാണ്.
പരാതിക്കാരെ ഫോണിൽ വിളിച്ച് അഭിപ്രായം തേടി
ക്യാമ്പയിന്റെ പുരോഗതി ഇപിഎഫ്ഒയിലെ വിവിധ തലങ്ങളിൽ പതിവായി വിലയിരുത്തി. വിവിധ ഓഫീസുകളിൽ കൂട്ടായ പ്രതിജ്ഞയെടുക്കലും മറ്റ് പരാതി പരിഹാര പ്രവർത്തനങ്ങളും നടത്തി. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നത് തുടർച്ചയായ പ്രവർത്തനമാണെങ്കിലും, ക്യാമ്പയിൻ കാലത്ത് സമയബന്ധിതമായും ഗുണമേന്മ ഉറപ്പാക്കിയും പരാതികൾ തീർപ്പാക്കുന്നതിന് ശ്രദ്ധ നൽകി. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കിയശേഷം പരാതിക്കാരെ ഫോണിൽ വിളിച്ച് അഭിപ്രായം തേടി. ഇവരിൽ വലിയൊരു വിഭാഗം പരാതിപരിഹാരത്തിൽ സംതൃപ്തി അറിയിച്ചു. പ്രവർത്തനരീതിയിൽ ചെറിയ തലത്തിലുള്ള മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനുള്ള നിർദേശങ്ങളും ശേഖരിച്ചു.
ശുചീകരണവും രേഖകളുടെ പരിപാലനവും പൊതുജനങ്ങൾ എത്തുന്ന ഓഫീസുകൾ വൃത്തിയാക്കുന്നതിനൊപ്പം കാര്യക്ഷമമായ ഓഫീസ് നടത്തിപ്പിന് ആവശ്യമായ ഇടവും ഒരുക്കി. സദ്ഭരണം, കാര്യക്ഷമമായ ഭരണനിർവഹണം, ജീവനക്കാരുടെ ക്ഷേമം, ജനകേന്ദ്രിത സേവനം എന്നിവയിലുള്ള തുടർച്ചയായ പ്രതിബദ്ധതയാണ് ക്യാമ്പയിന്റെ വിജയകരമായ പൂർത്തീകരണം വ്യക്തമാക്കുന്നതെന്ന് ഇപിഎഫ്ഒ അറിയിച്ചു.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

