ന്യൂഡൽഹി, 2026 നവംബർ 01 –
ഇന്ത്യ മുന്നണി ഞായറാഴ്ച ഡൽഹിയിൽ നടത്തിയ റാലിയെ ക്രമരഹിതവും നിയന്ത്രണമില്ലാത്തതുമായ കാഴ്ചയെന്ന് വിശേഷിപ്പിച്ച് ബിജെപി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയും പാർട്ടി വക്താവും എംപിയുമായ സംബിത് പത്ര രംഗത്തെത്തി. മുഗൾ ചക്രവർത്തിയുടെ മകനെപ്പോലെയാണ് രാഹുൽ സംസാരിക്കുന്നതെന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വിമർശിച്ചു.
നിയമനടപടി നേരിടേണ്ടിവരുമെന്ന് രാഹുൽ
തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് ഇന്ത്യ മുന്നണി ‘വോട്ട് സംരക്ഷിക്കൂ, രാജ്യം സംരക്ഷിക്കൂ’ പ്രതിഷേധം സംഘടിപ്പിച്ചത്. റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും രാഹുൽ കടന്നാക്രമിച്ചു.
മോദി എങ്ങോട്ടും പോകില്ലെന്ന് അമിത് ഷാ പറഞ്ഞതിനെ പരാമർശിച്ച രാഹുൽ, മോദിക്ക് പോകണമെന്നുണ്ടെങ്കിലും തങ്ങൾ അനുവദിക്കില്ലെന്ന് പറഞ്ഞു. ഇരുവരും നിയമനടപടി നേരിടേണ്ടിവരുമെന്നും നിയമത്തിൽനിന്ന് രക്ഷപ്പെടാമെന്ന് കരുതരുതെന്നും മുന്നറിയിപ്പ് നൽകി.
ഇല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്ന് പത്ര
അരാജകത്വമുണ്ടാക്കാൻ ഇല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രാഹുൽ ഗാന്ധി ഉള്ളിടത്തോളം മോദി എങ്ങോട്ടും പോകില്ലെന്ന് സംബിത് പത്ര തിരിച്ചടിച്ചു. പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിന് വലിയ ജനപങ്കാളിത്തമുണ്ടായെന്ന വാദവും അദ്ദേഹം തള്ളി.
പത്തുലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്ന് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്തിയതെന്നാണ് പത്രയുടെ വാദം. രാംലീല മൈതാനത്തെ ജനക്കൂട്ടം വലുതായി കാണിച്ചത് ഫോട്ടോഗ്രാഫിയിലെ തന്ത്രങ്ങളിലൂടെയാണെന്നും ആരോപിച്ചു. തന്ത്രങ്ങൾകൊണ്ട് ആർക്കും പ്രധാനമന്ത്രിയാകാനാകില്ലെന്നും പരിഹസിച്ചു.
‘ശിവന്റെ വിവാഹഘോഷയാത്ര’ പരാമർശത്തിനും മറുപടി
റാലിയെ രാഹുൽ ‘ശിവന്റെ വിവാഹഘോഷയാത്ര’ എന്ന് വിശേഷിപ്പിച്ചതിനെയും പത്ര വിമർശിച്ചു. അത് ശിവന്റെ വിവാഹഘോഷയാത്രയായിരുന്നില്ലെന്നും ക്രമരഹിതവും നിയന്ത്രണമില്ലാത്തതുമായ കാഴ്ചയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഇന്ത്യക്കാരുടേതെന്ന് ബിജെപി വക്താവ്
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നെന്നും അതില്ലായിരുന്നെങ്കിൽ മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയും ആകുമായിരുന്നില്ലെന്നുമാണ് രാഹുൽ പറഞ്ഞതെന്ന് പത്ര ചൂണ്ടിക്കാട്ടി. ഇത്തരം സംസാരമാണ് മുഗൾ ചക്രവർത്തിയുടെ മക്കളിൽനിന്ന് ഉണ്ടാകുന്നതെന്നും വിമർശിച്ചു.
ഇന്ത്യ രാഹുലിന്റെ പിതാവിന്റെ സ്വന്തമല്ലെന്നും ഇന്ത്യക്കാരുടേതാണെന്നും പത്ര പറഞ്ഞു. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രതികരണം.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.