ഡൽഹി / 2026 / ഒക്ടോബർ 19
സ്കൂൾ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ഇലക്ട്രോണിക് മാലിന്യങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാനും ഭരണനിർവഹണം കാര്യക്ഷമമാക്കാനും പ്രത്യേക ക്യാമ്പയിൻ 6 നടപ്പാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകു / പ്പ്. 2026 ഒക്ടോബർ 2 മുതൽ 31 വരെയാണ് രാജ്യവ്യാപകമായി ക്യാമ്പയിൻ നടക്കുന്നത്. മിഷൻ ലൈഫിനായുള്ള ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ശുചീകരണവും ഇ മാലിന്യ ബോധവത്കരണവും ശേഖരണവും നടത്തുന്നു. വിദ്യാർഥികളെയും സമൂഹത്തെയും പരിസ്ഥിതിക്ക് ഇണങ്ങുന്ന ശീലങ്ങളിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒക്ടോബർ 28ന് രാജ്യവ്യാപക ഇ മാലിന്യ ബോധവത്കരണവും ശേഖരണവും സംഘടിപ്പിക്കും.
കെട്ടിക്കിടക്കുന്ന ജോലികൾ തീർക്കും; രേഖകൾ ഡിജിറ്റലാക്കും
വകുപ്പിലും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലും തീർപ്പാകാതെ കിടക്കുന്ന ഔദ്യോഗിക ജോലികൾ കുറയ്ക്കാനുള്ള നടപടികൾ നടക്കുകയാണ്. വിവിധ വിഭാഗങ്ങളിലെ ഫയലുകൾ പരിശോധിക്കും. രേഖകൾ ഡിജിറ്റലാക്കുകയും കാലഹരണപ്പെട്ട ഫയലുകൾ ഒഴിവാക്കുകയും ചെയ്യും. രേഖകൾ സൂക്ഷിക്കുന്ന രീതിയും മെച്ചപ്പെടുത്തും. ഭരണനടപടികൾ സുഗമമാക്കാനും ഓഫിസ് സ്ഥലം പരമാവധി പ്രയോജനപ്പെടുത്താനും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ നടപടികൾ.
വൃത്തിയുള്ള സ്കൂളുകൾക്കായി വിദ്യാർഥികളും ജീവനക്കാരും
മിഷൻ ലൈഫിനായുള്ള ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ രാജ്യത്തെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. സ്കൂൾ പരിസരങ്ങൾ വൃത്തിയും ശുചിത്വവുമുള്ളതായി നിലനിർത്തുകയാണ് ലക്ഷ്യം. വിദ്യാർഥികളിലും സ്കൂൾ ജീവനക്കാരിലും ശുചിത്വശീലവും കൂട്ടുത്തരവാദിത്തവും വളർത്താനും ഇതിലൂടെ ശ്രമിക്കുന്നു. കൂടുതൽ ആരോഗ്യകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനാണ് പ്രാധാന്യം.

ഇ മാലിന്യങ്ങൾ അംഗീകൃത സംവിധാനങ്ങളിലൂടെ കൈമാറണം
പ്രത്യേക ക്യാമ്പയിൻ 6ന്റെ ഭാഗമായി ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ രാജ്യത്തെ സ്കൂളുകളിൽ ഇ മാലിന്യ ബോധവത്കരണവും ശേഖരണവും നടത്തുന്നു. ഇ മാലിന്യങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം വിദ്യാർഥികളെയും അധ്യാപകരെയും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇലക്ട്രോണിക് മാലിന്യങ്ങൾ പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പരിചയപ്പെടുത്തും. ഇത്തരം മാലിന്യങ്ങൾ കുറയ്ക്കാനും ഉപേക്ഷിക്കുന്ന ഉപകരണങ്ങൾ അംഗീകൃത സംവിധാനങ്ങളിലൂടെ സംസ്കരണത്തിന് കൈമാറാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കും. ഇ മാലിന്യ പരിപാലനത്തിൽ അവരെ സജീവ പങ്കാളികളാക്കാനും പരിസ്ഥിതിബോധമുള്ള ശീലങ്ങൾ വളർത്താനും ഇതിലൂടെ ശ്രമിക്കുന്നു. പരിസ്ഥിതിക്ക് ഇണങ്ങുന്ന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിൽ സ്കൂളുകളുടെ പങ്കും ശക്തമാക്കും.
വിദ്യാർഥികൾ ശേഖരിച്ച 50 കിലോ ഇ മാലിന്യത്തിൽ ചുവർകല
ഒക്ടോബർ 14ലെ അന്താരാഷ്ട്ര ഇ മാലിന്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് കർത്തവ്യ ഭവൻ 2ൽ ഇ മാലിന്യങ്ങൾകൊണ്ടുള്ള ചുവർകലയും ഇ മാലിന്യ ശേഖരണ ബിന്നുകളും സ്ഥാപിച്ചു. സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച 50 കിലോ ഇ മാലിന്യം ഉപയോഗിച്ചാണ് ചുവർകല ഒരുക്കിയത്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെയും മിഷൻ ലൈഫിനായുള്ള ഇക്കോ ക്ലബ്ബുകളുടെയും കാഴ്ചപ്പാടിന് അനുസരിച്ചുള്ളതാണ് ഈ പ്രവർത്തനം. ഉപയോഗം കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക എന്ന സന്ദേശമാണ് ചുവർകല നൽകുന്നത്. ഉപേക്ഷിക്കുന്ന ഇലക്ട്രോണിക് വസ്തുക്കൾ ശേഖരിക്കാൻ ബിന്നുകൾ പ്രത്യേക സൗകര്യമൊരുക്കുന്നു. സ്ഥാപനങ്ങളിൽ ഇ മാലിന്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഇത് ഓർമിപ്പിക്കുന്നു.

ഒക്ടോബർ 28ലെ രാജ്യവ്യാപക പരിപാടിക്ക് ഒരുക്കം
ഒക്ടോബർ 28ന് നിശ്ചയിച്ചിരിക്കുന്ന രാജ്യവ്യാപക ഇ മാലിന്യ ബോധവത്കരണത്തിന്റെയും ശേഖരണത്തിന്റെയും ഒരുക്കങ്ങൾ വിലയിരുത്താൻ ഒക്ടോബർ 16ന് വിഡിയോ കോൺഫറൻസ് നടന്നു. സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി ടി. കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. വിവരവിനിമയവും വിദ്യാഭ്യാസവും ബോധവത്കരണവും ഉൾപ്പെടുന്ന പ്രചാരണപരിപാടിയടക്കം നടത്തേണ്ട പ്രവർത്തനങ്ങൾ സെക്രട്ടറി വിശദീകരിച്ചു. സ്കൂളുകളിൽ ശേഖരിക്കുന്ന ഇ മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് കൈമാറാൻ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരണവും ഇ മാലിന്യ ബോധവത്കരണവും ശേഖരണവും ഒരുമിപ്പിക്കുകയാണ് ക്യാമ്പയിൻ. വൃത്തിയുള്ളതും പരിസ്ഥിതിയോട് ഉത്തരവാദിത്തമുള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.