ന്യൂഡൽഹി, 2026 ഒക്ടോബർ 2 –
കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി അനൂപ് കുമാർ സാഹയെ നിയമിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. മൂന്ന് വർഷത്തേക്കാണ് നിയമനം. 2027 ജനുവരി ഒന്നിന് അനൂപ് സാഹ ചുമതലയേൽക്കും. നിലവിലെ എംഡിയും സിഇഒയുമായ അശോക് വാസ്വാനിയുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കും. വീണ്ടും നിയമനം തേടേണ്ടെന്ന് വാസ്വാനി തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ സിഇഒയുടെ നിയമനം.
അനൂപ് സാഹ 2026 ജനുവരിയിലാണ് ബജാജ് ഫിനാൻസിൽ നിന്ന് കോട്ടക് മഹീന്ദ്ര ബാങ്കിലെത്തിയത്. മാർച്ച് മുതൽ ബാങ്കിന്റെ റീട്ടെയിൽ ബാങ്കിങ്, ഡാറ്റ അനലിറ്റിക്സ്, മാർക്കറ്റിങ് മേഖലകളുടെ ചുമതല വഹിക്കുകയാണ്. നിയമനം ബാങ്കിന്റെ ഡയറക്ടർ ബോർഡ് ഔദ്യോഗികമായി അംഗീകരിക്കും. തുടർന്ന് ഓഹരിയുടമകളുടെ അനുമതിയും തേടുമെന്ന് ബാങ്ക് അറിയിച്ചു. അനൂപ് സാഹയുടെ നിയമനത്തെ അശോക് വാസ്വാനിയും പിന്തുണച്ചിട്ടുണ്ട്.
ധനകാര്യ മേഖലയിൽ 25 വർഷത്തെ പരിചയം
32 വർഷത്തിലേറെ തൊഴിൽ പരിചയമുള്ള അനൂപ് സാഹയ്ക്ക് ധനകാര്യ സേവന മേഖലയിൽ മാത്രം 25 വർഷത്തെ അനുഭവമുണ്ട്. ബജാജ് ഫിനാൻസിൽ നിരവധി മുതിർന്ന പദവികൾ വഹിച്ച അദ്ദേഹം പിന്നീട് അവിടെ ചീഫ് എക്സിക്യൂട്ടീവായി. അതിന് മുമ്പ് 14 വർഷം ഐസിഐസിഐ ബാങ്കിൽ പ്രവർത്തിച്ചു. റീട്ടെയിൽ വായ്പ, ബിസിനസ് ഇന്റലിജൻസ്, ക്രെഡിറ്റ് കാർഡ്, റൂറൽ കളക്ഷൻ തുടങ്ങിയ മേഖലകളിൽ നേതൃചുമതല വഹിച്ചു. ജിഇ ക്യാപിറ്റലിലും ഭാരത് ഹെവി ഇലക്ട്രിക്കൽസിലും പ്രവർത്തിച്ചിട്ടുമുണ്ട്.
ഉദയ് കോട്ടക്കിന് ശേഷം നേതൃമാറ്റം
കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനായ ഉദയ് കോട്ടക് 2023 ഒക്ടോബറിൽ എംഡിയും സിഇഒയുമായുള്ള സ്ഥാനം ഒഴിഞ്ഞിരുന്നു. കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പായിരുന്നു രാജി. തുടർന്ന് 2024 ജനുവരി ഒന്നിന് അശോക് വാസ്വാനി ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതോടെ 2027 ജനുവരി ഒന്നിന് അനൂപ് സാഹ ബാങ്കിന്റെ നേതൃത്വത്തിലെത്തും. ഐഐടി ഖരഗ്പുരിൽ നിന്ന് ബിടെക്കും ഐഐഎം ലഖ്നൗവിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട് അനൂപ് സാഹ.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.