ന്യൂഡൽഹി, 2026 ഓഗസ്റ്റ് 10 –
ഓഗസ്റ്റ് 4ന് എയർ ഇന്ത്യയുടെ എഐ 2379 വിമാനത്തിൽ ഉണ്ടായ പെട്ടെന്നുള്ള ഉയരക്കുറവിന് ഗുരുതര സാങ്കേതിക തകരാറാണ് കാരണമെന്ന് റിപ്പോർട്ട്. രാത്രി 10.30ഓടെ ഒഡീഷയിലെ ഝാർസുഗുഡയ്ക്ക് സമീപമായിരുന്നു സംഭവം. വിമാനം ഏകദേശം 300 അടി താഴ്ന്നു. 137 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 145 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു.
മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും തകരാറിലെന്ന്
എയർലൈൻ പൈലറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റൻ സാം തോമസിന്റെ വിശദീകരണമനുസരിച്ച് എയർബസ് എ320 വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായി. വിമാനത്തിന്റെ നിയന്ത്രണവും പൊതുപ്രവർത്തനവും കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളാണിവ. തകരാർ തിരിച്ചറിഞ്ഞ ഉടൻ കമാൻഡിങ് പൈലറ്റ് സഹപൈലറ്റിനോട് വിമാനത്തിന്റെ മുൻഭാഗം താഴ്ത്താൻ നിർദേശിച്ചു. ഇതോടെയാണ് വിമാനം ഏകദേശം 300 അടി താഴ്ന്നത്.
പൈലറ്റുമാരുടെ തീരുമാനം ജീവൻ രക്ഷിച്ചെന്ന് സാം തോമസ്
പെട്ടെന്നുള്ള താഴ്ച മൂലം നെഗറ്റീവ് ജി ശക്തി രൂപപ്പെട്ടതാണ് യാത്രക്കാരെ വിമാനത്തിനുള്ളിൽ തെറിപ്പിച്ചതെന്ന് സാം തോമസ് പറഞ്ഞു. മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരുമിച്ച് തകരുന്നത് അപൂർവമാണ്. ഇത്തരം സാഹചര്യങ്ങളിൽ വിമാനം സ്ഥിരപ്പെടുത്താൻ ചിലപ്പോൾ 800 അടി വരെ താഴ്ത്തേണ്ടിവരുമെന്നും 300 അടി മാത്രം താഴ്ത്തി നിയന്ത്രണം വീണ്ടെടുത്തത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. കോക്പിറ്റിലുണ്ടായിരുന്ന ഒരു പൈലറ്റും താൽക്കാലികമായി വായുവിൽ ഉയർന്നുപോയെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിലെത്തിയത് ഏഴ് മിനിറ്റിനകം
യാത്രക്കാരോട് സീറ്റ് ബെൽറ്റ് ധരിക്കാൻ മുന്നറിയിപ്പ് നൽകാൻ സമയം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന്, നിമിഷങ്ങൾക്കുള്ളിൽ തീരുമാനമെടുക്കേണ്ട സാഹചര്യമായിരുന്നെന്ന് സാം തോമസ് പറഞ്ഞു. ലഖ്നൗവിലോ ഡൽഹിയിലോ ഇറങ്ങാമായിരുന്നു. മികച്ച ചികിത്സാസൗകര്യം ലഭിക്കുമെന്നതിനാൽ പൈലറ്റ് ഡൽഹി തിരഞ്ഞെടുത്തു. പത്ത് മിനിറ്റിനകം എത്താമെന്നാണ് കരുതിയത്. എന്നാൽ ഏഴ് മിനിറ്റിനകം വിമാനം ഡൽഹിയിലെത്തിച്ചതായി അദ്ദേഹം പറഞ്ഞു.
എയർ ഇന്ത്യയുടെ വിശദീകരണത്തിൽ മാറ്റം
സംഭവദിവസം ഉച്ചയ്ക്ക് എയർ ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയിൽ ചെറിയ തോതിലുള്ള ആകാശച്ചുഴിയാണ് താൽക്കാലിക ഉയരമാറ്റത്തിന് കാരണമെന്ന് പറഞ്ഞിരുന്നു. വൈകിട്ടത്തെ പുതുക്കിയ പ്രസ്താവനയിൽ ‘ആകാശച്ചുഴി’ എന്ന പരാമർശം ഒഴിവാക്കി, യാത്രയ്ക്കിടെ പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടുവെന്നാണ് പറഞ്ഞത്. വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ഏകദേശം 300 അടി ഉയരം നഷ്ടപ്പെടാൻ താൽക്കാലിക സാങ്കേതിക തകരാറാകാം കാരണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കോക്പിറ്റ് ശബ്ദരേഖ പരിശോധിച്ചാൽ വിമാനത്തിന്റെ കൃത്യമായ അവസ്ഥ വ്യക്തമാകുമെന്നും സാം തോമസ് പറഞ്ഞു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.