കഴിഞ്ഞദിവസം രാത്രിയിൽ ബസിന് വന്നിറങ്ങി മാതാപിതാക്കൾ കൂട്ടിക്കൊണ്ടു പോകാൻ കാത്തുനിന്ന ചെറുപ്പക്കാരനെ സംശയത്തിൻ്റെ പേരിൽ ഒരു ക്രിമിനൽ പോലീസുകാരൻ റോഡിലിട്ട് അടിച്ച് അവശനാക്കുന്ന വീഡിയോ പുറത്തുവന്നു.തൂഫാൻ തുടങ്ങിയപ്പോഴേ കോമൺസെൻസ് ഉള്ള എല്ലാവരും ഇത് പ്രതീക്ഷിച്ചതാണ്. വെറുതെ മനുഷ്യനെ ഉപദ്രവിക്കുന്നതിൽ ആനന്ദിക്കുന്ന കുറെ ആളുകൾ കേരള പോലീസിൽ ഉണ്ട്.പോലീസ് കുപ്പായത്തിന്റെ മറവിൽ ഇഷ്ടമില്ലാത്തവർക്കിട്ട് പാര വെക്കുകയും തന്റെ പരിധിയിൽ അല്ല ആളുകൾ എങ്കിൽ ഈ വിധത്തിൽ പണി കൊടുക്കുന്നതിൽ താല്പര്യം ഉള്ള അവിടുത്തെ ചങ്ങാതിയെ വെച്ച് പണി കൊടുക്കുകയും ചെയ്യുന്ന പരിപാടി ഉള്ളവരും ധാരാളം പേർ പോലീസിൽ ഉണ്ട്. അങ്ങനെ സ്വഭാവഗുണം പരിശോധിച്ചാൽ എണ്ണി പെറുക്കിയെടുക്കാൻ വളരെ കുറച്ചുപേർ മാത്രമേ കേരള പോലീസിൽ ഉണ്ടാവുകയുള്ളൂ, നിയമം പാലിക്കുന്നവരും സൽസ്വഭാവികളുമായി.
അവരെ വെച്ചുകൊണ്ട് കേരളത്തിൻറെ ക്രമസമാധാനം നടക്കുകയില്ല. എങ്കിലും സ്വഭാവ വൈകല്യവും മാനസികനില പരദ്രോഹത്തിൽ പരമാനന്ദം അനുഭവിക്കുന്നവരും, വ്യഭിചാരശാല നടത്തുന്നവരും, ഗുണ്ടാനേതാക്കളുടെ വീട്ടിൽ കഞ്ഞികുടിയുമായി കഴിയുന്നവരും ഒക്കെ ആയ പോലീസുകാരെ അടിയന്തരമായി പിരിച്ചുവിട്ടേ മതിയാകു. കാരണം ശരാശരി നിയമബോധവും സാമൂഹ്യബോധവും മനുഷ്യസ്നേഹവും ഉള്ള ഒരു പോലീസ് ഡിപ്പാർട്ട്മെന്റിന് മാത്രം പൂർത്തീകരിക്കാൻ കഴിയുന്ന ഒരുപാട് ജോലികൾ കേരള സമൂഹത്തിൽ ഉണ്ട്.
എല്ലാ പഞ്ചായത്തുകളിലും എന്നതുപോലെ വല വിരിച്ച് പടർന്നുകിടക്കുന്ന ഗുണ്ടാസംഘങ്ങളെയും ക്വട്ടേഷൻ സംഘങ്ങളെയും ഇല്ലാതാക്കണം. രാഷ്ട്രീയപാർട്ടികളുടെ സംരക്ഷണത്തിന്റെ കീഴിൽ അരിയിട്ടു വാഴ്ച നടത്തുന്ന സാമൂഹ്യ ദ്രോഹികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. കേരളത്തേയും പഞ്ചാബിനേയും ലഹരിയിൽ മുക്കി കൊന്ന് ആ സംസ്ഥാനങ്ങളിൽ സമൂഹത്തെ സംരക്ഷിക്കുവാൻ ആരും ഇല്ലാത്ത ഒരു തലമുറയുടെ കാലം കൊണ്ടുവരുവാൻ ഉള്ള അന്താരാഷ്ട്ര പദ്ധതികൾ ഉത്തരവാദിത്വത്തോട് കൂടി പ്രതിരോധിച്ചേ മതിയാവൂ. അതിൻറെ ഭാഗമായി മയക്കുമരുന്നിനെതിരെ കർശന നടപടി ഉണ്ടാവണം. എന്ന് മാത്രമല്ല അതിൻറെ ഉറവിടങ്ങളിൽ തന്നെ നിറയൊഴിക്കണം. അതിന് സാമൂഹ്യ സംഘടനകൾക്കോ പൊതു സമൂഹത്തിനോ കഴിയുകയില്ല. അവർക്ക് പിന്തുണയ്ക്കുവാനേ കഴിയുകയുള്ളൂ. കാരണം ഏത് യുവജന സംഘടന ഇതിന് മുന്നിട്ടിറങ്ങിയാലും മയക്കുമരുന്ന് വിൽപ്പനക്കാരുടെ കൊലക്കത്തിക്ക് ഇരയാകാതെ മുന്നോട്ടു പോകാൻ ആവില്ല. എന്നാൽ പോലീസ് അധികാരത്തിന് നിസ്സാരമായി വേരോടെ പിഴുത് കളയാവുന്ന ഒന്നാണ് കേരളത്തിലെ മയക്കുമരുന്ന് ശൃംഖല. അത് ചെയ്യാൻ നല്ല പോലീസു വേണം . ഇന്നുള്ള പോലീസിന് കഴിയുകയില്ല. എന്നുമാത്രമല്ല തൂഫാൻ എന്ന ഈ പദ്ധതിയെ അട്ടിമറിക്കാൻ പോകുന്നത് പോലീസ് തന്നെയാണ്. ആ പോലീസുകാർക്ക് മയക്കുമരുന്ന് ബന്ധമുണ്ട്.സമൂഹത്തിന്റെ എതിർപ്പ് പിടിച്ചുപറ്റി പരിപാടിയിടയ്ക്ക് വച്ച് നിർത്തിവെപ്പിക്കാൻ ഉള്ള നിർദ്ദേശം അത്തരം കേന്ദ്രങ്ങൾ പോലീസിലെ പിണിയാളുകൾക്ക് നൽകിയിട്ടുണ്ട്. …
തൂഫാൻ നടക്കുകയും വേണം അതിൻറെ മറവിൽ നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്നതും തല്ലിച്ചതയ്ക്കുന്നതും ഒഴിവാക്കുകയും വേണം.രണ്ടും ചെയ്യുന്നത് പോലീസ് തന്നെ. അവിടെയാണ് രാഷ്ട്രീയ തീരുമാനവും ഭരണ തീരുമാനവും ചക്രശ്വാസം വലിക്കുന്നത്.
കിട്ടുന്ന ആദ്യത്തെ അവസരത്തിൽ നിയമം ലംഘിക്കുകയും ആളുകളെ ഉപദ്രവിക്കുകയും വഴിയിൽ വച്ചിരിക്കുന്ന മാങ്ങ മോഷ്ടിക്കുന്നത് പോലെ ഉള്ള പിച്ചത്തരങ്ങൾ വരെ ചെയ്യുകയും പണിയാക്കിയിട്ടുള്ള ആളുകൾ ധാരാളം പേർ സേനയിൽ ഉണ്ട്. അവരെഅഴിഞ്ഞാടാൻ അനുവദിക്കരുത്.
ഒരു ശുദ്ധീകരണ പ്രക്രിയ കേരളത്തിലെ പോലീസിൽ വേണം. കേരളത്തിൻറെ വിദ്യാഭ്യാസ നിലവാരത്തിനും സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്ന സാമൂഹിക ബോധത്തിനും നിരക്കാത്ത പോലീസ് ആണ് ഇന്നുള്ളത്. ഒരു 20,000 പേരെങ്കിലും കുറ്റവാസന ഉള്ളവരാണ്. അതിന് മനശാസ്ത്ര പരിശോധന ആവശ്യമില്ല. തൊട്ടടുത്ത പോലീസ്’സ്റ്റേഷനിലെ ആളുകളെ ഓരോരുത്തരെ എടുത്ത് പരിശോധിച്ചാൽ അനുപാതം മനസ്സിലാകും. അതുതന്നെയാണ് കേരളത്തിലെയും അനുപാതം.
തൂഫാൻ അവസാനിപ്പിക്കരുത്. കേരളത്തിലെ മയക്കുമരുന്ന് വെറും മയക്കുമരുന്നല്ല. അന്താരാഷ്ട്ര ബന്ധങ്ങൾ ഉള്ള രാഷ്ട്രീയ പദ്ധതിയാണ്. കേരളത്തിലും പഞ്ചാബിലും ആണ് മയക്കുമരുന്ന് ഒഴുകുന്നത്. അത് യാദൃശ്ചികം അല്ല. രണ്ടു സംസ്ഥാനങ്ങളെ ലക്ഷ്യം ഉള്ള അന്താരാഷ്ട്ര ബന്ധമുള്ള ആസൂത്രണം ഇതിന് പിന്നിലുണ്ട്. അതിൻറെ ഇരകളായി ഇന്നത്തെ തലമുറയെയും അടുത്ത തലമുറയെയും വിട്ടുകൊടുക്കാതിരിക്കുവാനുള്ള ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്. അത് നിറവേറ്റാൻ പോലീസിന് കഴിയുകയില്ല എങ്കിൽ അതിനു മാത്രമായി പുതിയ സംവിധാനം ഉണ്ടാക്കിയാലും കുഴപ്പമില്ല. എല്ലാം പോലീസിനെ കൊണ്ട് തന്നെ നിർവഹിക്കണം എന്ന് നിർബന്ധമില്ല. മയക്കുമരുന്നിനെതിരെയുള്ള വമ്പിച്ച പദ്ധതി കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നുണ്ട്. അതുമായി സഹകരിച്ച് പുതിയൊരു സംവിധാനം രൂപപ്പെടുത്തിക്കൊണ്ട് മയക്കുമരുന്നിനെ നേരിടുവാൻ കഴിയും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ധൈര്യവും ഭരിക്കുന്നവർക്ക് ഉണ്ടായാൽ മതി.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.