പ്രധാന വിവരങ്ങൾ
- 13,343 പേർ മുഖ്യപരീക്ഷയ്ക്ക് യോഗ്യത നേടി.
- മെയ് 24-ന് പ്രാഥമിക പരീക്ഷ നടന്നു.
- ജൂൺ 19 മുതൽ 28 വരെ വിവരങ്ങൾ സമർപ്പിക്കാം.
- പ്രവേശനപത്രത്തിനായി അപേക്ഷ നിർബന്ധമായി സമർപ്പിക്കണം.
- 2026-ൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് 1,016 ഒഴിവുകളുണ്ട്

News Portal

ന്യൂഡൽഹി, 2026 ജൂൺ 16
മെയ് 24-ന് നടന്ന സിവിൽ സർവീസ് പ്രാഥമിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ 13,343 ഉദ്യോഗാർഥികൾ സിവിൽ സർവീസ് മുഖ്യപരീക്ഷയ്ക്ക് യോഗ്യത നേടി. 2026-ലെ സിവിൽ സർവീസ് പരീക്ഷയ്ക്കായി 1,016 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ തിരഞ്ഞെടുപ്പ് താൽക്കാലികമാണ്. മുഖ്യപരീക്ഷയിൽ പ്രവേശനത്തിനായി ഫീസ് അടയ്ക്കൽ, എഴുത്തുസഹായിയുടെ വിവരങ്ങൾ പുതുക്കൽ, സഹായ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകൽ, കേഡർ മുൻഗണന രേഖപ്പെടുത്തൽ തുടങ്ങിയ നടപടികൾ പൂർത്തിയാക്കണം. ഇതിനായി ജൂൺ 19 മുതൽ 28 വരെ കമ്മീഷന്റെ വെബ്സൈറ്റിൽ അവസരം ലഭിക്കും. യോഗ്യത നേടിയ എല്ലാ ഉദ്യോഗാർഥികളും ഈ കാലയളവിൽ വിവരങ്ങൾ പുതുക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അതിനുശേഷമാണ് പ്രവേശനപത്രം ലഭിക്കുക.
സിവിൽ സർവീസ് പരീക്ഷയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയും ഉൾപ്പെടെയുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായി അന്തിമഫലം പ്രഖ്യാപിച്ച ശേഷമേ പ്രാഥമിക പരീക്ഷയുടെ മാർക്ക്, കട്ട് ഓഫ് മാർക്ക്, ഉത്തരസൂചിക എന്നിവ പ്രസിദ്ധീകരിക്കുകയുള്ളു. കഴിഞ്ഞ വർഷം 1,087 ഒഴിവുകൾക്കായി 14,161 പേരെയാണ് മുഖ്യപരീക്ഷയ്ക്ക് തെരഞ്ഞെടുത്തിരുന്നത്. ഇത്തവണ 1,016 ഒഴിവുകൾക്കായി 13,343 പേരാണ് പട്ടികയിൽ ഇടം നേടിയത്.