റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കാട്ടാന ആക്രമണം

കാട്ടാന വീണ്ടും വീട്ടിലെത്തി

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടത്ത് വീടിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. ഡെനീഷ് ജോസഫിന്റെ വീടാണ് രാവിലെയോടെ കാട്ടാനക്കൂട്ടം ആക്രമിച്ചത്.

വീട്ടുമുറ്റത്ത് എത്തിയ കാട്ടാനകൾ വീടിന്റെ വാതിലും ഭാഗികമായി നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. ആക്രമണസമയത്ത് വീട്ടുകാർ ഭീതിയിലായിരുന്നുവെന്നാണ് വിവരം.

രണ്ട് വർഷത്തിനിടെ നാലാം തവണയാണ് കാട്ടാനകൾ ഈ വീടിന് നേരെ എത്തുന്നതെന്ന് കുടുംബം പറയുന്നു. പലതവണ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്ന പരാതിയും കുടുംബം ഉയർത്തുന്നു.

പ്രദേശത്ത് തുടർച്ചയായി കാട്ടാന ശല്യം വർധിക്കുന്നതോടെ നാട്ടുകാരും ആശങ്കയിലാണ്.

Share

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *