റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
നിയമനം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി ബി. ദീപ ചുമതലയേറ്റു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ സെക്രട്ടറിയായി ബി. ദീപ ചുമതലയേറ്റു. സെക്രട്ടറിയായിരുന്ന പി.എൻ. ഗണേശ്വരൻ പോറ്റി വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

നിലവിൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) ആയി പ്രവർത്തിച്ചു വരികയായിരുന്നു ബി. ദീപ. ദേവസ്വം അക്കൗണ്ട്സ് ഓഫീസർ, ഒ.ടി.സി ഹനുമാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയ നിലകളിലും മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് ചമ്പക്കുളം സ്വദേശിനിയാണ് ബി. ദീപ. ദേവസ്വം ബോർഡിലെ ഭരണപരിചയവും ദീർഘകാല സേവനപരിചയവും പരിഗണിച്ചാണ് നിയമനമെന്നാണ് വിവരം.

Share

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *