കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​ന് ദാരുണ അന്ത്യം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​ൻ 23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഏപ്രിൽ 9 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഝ​ലാ​രി​യ ഗ്രാ​മ​ത്തി​ലെ കു​ഴ​ൽ​ക്കി​ണ​റി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ ഭ​ഗീ​ര​ഥ് അ​ക​പ്പെ​ട്ട​ത്.വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളിയായി.

രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ട്ടി​ട​യ​ൻ പ്ര​വീ​ൺ ദേ​വാ​സി​യു​ടെ മ​ക​നാ​ണ് ഭ​ഗീ​ര​ഥ്. കു​ടും​ബം ആ​ടു​ക​ളെ മേ​യി​ക്കു​ന്ന​തി​നി​ടെ കു​ട്ടി കു​ഴ​ൽ​ക്കി​ണ​റി​ന്‍റെ മൂ​ടി മാ​റ്റി​യ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →