നി​​ല​​പാ​​ട് തി​​രു​​ത്തി എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ

ചേ​​ര്‍​ത്ത​​ല: പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​നെ​​തി​​രാ​​യ നി​​ല​​പാ​​ട് മ​​യ​​പ്പെ​​ടു​​ത്തി എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ. എം​​എ​​ൽ​​എ​​യാ​​യി ജ​​യി​​ച്ചു​​വ​​ന്നാ​​ൽ മ​​റ്റാ​​രെ​​പ്പോ​​ലെ​​യും മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​ൻ സ​​തീ​​ശ​​ൻ യോ​​ഗ്യ​​നാ​​ണെ​​ന്ന് വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു. മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​ന്‍ സ​​തീ​​ശ​​ന്‍ യോ​​ഗ്യ​​ന​​ല്ലെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കാ​​ണ് യോ​​ഗ്യ​​ത​​യെ​​ന്നും മു​​ൻ​​പ് പ​​റ​​ഞ്ഞ വെ​​ള്ളാ​​പ്പ​​ള്ളി​​യാ​​ണ് പോ​​ളിം​​ഗ് ദി​​വ​​സം നി​​ല​​പാ​​ട് തി​​രു​​ത്തി​​യ​​ത്.

​​ര​​ണ​​ത്തി​​ല്‍ ആ​​ര് വ​​രു​​മെ​​ന്ന് ഇ​​പ്പോ​​ള്‍ പ​​റ​​യാ​​നാ​​കി​​ല്ല

സം​​സ്ഥാ​​ന​​ത്ത് ക​​ടു​​ത്ത മ​​ത്സ​​ര​​മാ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്നും ഭ​​ര​​ണ​​ത്തി​​ല്‍ ആ​​ര് വ​​രു​​മെ​​ന്ന് ഇ​​പ്പോ​​ള്‍ പ​​റ​​യാ​​നാ​​കി​​ല്ലെ​​ന്നും ക​​ണി​​ച്ചു​​കു​​ള​​ങ്ങ​​ര സ്കൂ​​ളി​​ല്‍ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം വെ​​ള്ളാ​​പ്പ​​ള്ളി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ്ര​​തി​​ക​​രി​​ച്ചു. പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ മൂ​​ന്നാ​​മ​​തും മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി വ​​ര​​ണ​​മെ​​ന്നാ​​ണ് ത​​ന്‍റെ ആ​​ഗ്ര​​ഹ​​മെ​​ന്നും വെ​​ള്ളാ​​പ്പ​​ള​​ളി വ്യ​​ക്ത​​മാ​​ക്കി. എ​​ന്‍​ഡി​​എ​​യ്ക്ക് ക​​ഴി​​ഞ്ഞ ത​​വ​​ണ ല​​ഭി​​ച്ച​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ വോ​​ട്ടു​​ക​​ൾ ല​​ഭി​​ക്കു​​മെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ പ്ര​​തീ​​ക്ഷ പ്ര​​ക​​ടി​​പ്പി​​ച്ചു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →