ഇ​സ്ര​യേ​ൽ ല​ബ​ന​നെ ആ​ക്ര​മി​ച്ച​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്

ഇ​സ്‌​ലാ​മാ​ബാ​ദ്: യു​എ​സ്-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നി​ടെ ഇ​സ്ര​യേ​ൽ ല​ബ​ന​നെ ആ​ക്ര​മി​ച്ച​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്.ഇ​സ്രാ​യേ​ൽ തി​ന്മ​യാ​ണെ​ന്നും മ​നു​ഷ്യ​ത്വ​ത്തി​ന്മേ​ലു​ള്ള ശാ​പ​മാ​ണെ​ന്നും ഖ്വാ​ജ ആ​സി​ഫ് വി​ശേ​ഷി​പ്പി​ച്ച​തി​ൽ മ​റു​പ​ടി​യു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും രം​ഗ​ത്തെ​ത്തി.

ഈ ​കാ​ൻ​സ​ർ രാ​ഷ്ട്രം സൃ​ഷ്ടി​ച്ച ആ​ളു​ക​ൾ ന​ര​ക​ത്തി​ൽ എ​രി​യു​മെ​ന്ന് ഖ്വാ​ജ ആ​സി​ഫ്

“ഇ​സ്‌​ലാ​മാ​ബാ​ദി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ക്കു​മ്പോ​ൾ, ലെ​ബ​ന​നി​ൽ വം​ശ​ഹ​ത്യ ന​ട​ക്കു​ന്നു. നി​ര​പ​രാ​ധി​ക​ളാ​യ പൗ​ര​ന്മാ​രെ ഇ​സ്ര​യേ​ൽ കൊ​ല്ലു​ന്നു. ആ​ദ്യം ഗാ​സ, പി​ന്നീ​ട് ഇ​റാ​ൻ, ഇ​പ്പോ​ൾ ല​ബ​ന​ൻ, ര​ക്ത​ച്ചൊ​രി​ച്ചി​ൽ ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു. യൂ​റോ​പ്യ​ൻ ജൂ​ത​ന്മാ​രെ ഇ​ല്ലാ​താ​ക്കാ​ൻ പ​ല​സ്തീ​ൻ മ​ണ്ണി​ൽ ഈ ​കാ​ൻ​സ​ർ രാ​ഷ്ട്രം സൃ​ഷ്ടി​ച്ച ആ​ളു​ക​ൾ ന​ര​ക​ത്തി​ൽ എ​രി​യു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു.’ ഖ്വാ​ജ ആ​സി​ഫ് എ​ക്സി​ൽ കു​റി​ച്ചു.

ഒ​രു സ​ർ​ക്കാ​രി​ൽ നി​ന്നും അം​ഗീ​ക​രി​ക്കാ​നാ​കു​ന്ന ഒ​രു പ്ര​സ്താ​വ​ന​യ​ല്ല ഇ​തെന്ന് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ്

അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​നെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം അ​തി​ക്രൂ​ര​മാ​ണ് എ​ന്ന് നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു.”ഒ​രു സ​ർ​ക്കാ​രി​ൽ നി​ന്നും, പ്ര​ത്യേ​കി​ച്ച് സ​മാ​ധാ​ന​ത്തി​നാ​യു​ള്ള നി​ഷ്പ​ക്ഷ മ​ധ്യ​സ്ഥ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു സ​ർ​ക്കാ​രി​ൽ നി​ന്നും അം​ഗീ​ക​രി​ക്കാ​നാ​കു​ന്ന ഒ​രു പ്ര​സ്താ​വ​ന​യ​ല്ല ഇ​ത്.’- നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് എ​ക്‌​സി​ൽ കു​റി​ച്ചു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →