കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ അവയവങ്ങളുമായി എയർ ആംബുലൻസ് കൊച്ചിയിൽ എത്തി. എറണാകുളം ഗ്രാൻഡ് ഹയാത്തിലെ ഹെലിപ്പാഡിലാണ് എയർ ആംബുലൻസ് എത്തിയത്. ഇവിടെ നിന്നും ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ചു.
. ജയി ജയകുമാറിന്റെ ഹൃദയം ഉൾപ്പെടെ അഞ്ചു അവയവങ്ങളാണ് ദാനം ചെയ്യുന്നത്
.
മലപ്പുറം സ്വദേശിനിയായ 14 വയസുള്ള കുട്ടിക്കാണ് ഹൃദയം നൽകുന്നത്. ജയി ജയകുമാറിന്റെ ഹൃദയം ഉൾപ്പെടെ അഞ്ചു അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ആത്മഹത്യ ശ്രമത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതിക്ക് മസ്തിഷ്ക മരണം സംഭവിച്ചത്.
ജയിയുടെ കരളും വൃക്കയും തിരുവനന്തപുരത്തു തന്നെയുള്ള രോഗികൾക്ക് നൽകും. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗിക്കും നൽകും. കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും. 35കാരിയായ ജയി ജയകുമാർ ടെക്നോപാർക്ക് ജീവനക്കാരിയായിരുന്നു.
Tags : Jay Jayakumar heart air ambulance organ donation
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

