കേരളത്തിലും പശ്ചിമ ബംഗാളിലും അക്രമങ്ങൾ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. .ആസാമിലെയും പശ്ചിമ ബംഗാളിലെയും പ്രചാരണത്തിലാണ് അദ്ദേഹം കേരളത്തെ പരാമർശിച്ച് സംസാരിച്ചത്. കേരളത്തിലും ബംഗാളിലും ബിജെപി പ്രവർത്തകർ അക്രമത്തിനിരയായ നിരവധി സംഭവങ്ങളുണ്ട്. പല സംസ്ഥാനങ്ങളിലും ബിജെപി പ്രവർത്തകർ അടിച്ചമർത്തൽ നേരിടേണ്ടി വന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തു ബിജെപിക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ മോദി വിവരിച്ചു.
പ്രവർത്തകർ അമ്മയായി കാണുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപി
പ്രവർത്തകർ അമ്മയായി കാണുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു. പ്രവർത്തകരുടെ കേഡർ നയിക്കുന്ന സംഘടനയാണു ബിജെപി. സ്ഥാപക ദിനാഘോഷം എല്ലാ തൊഴിലാളികൾക്കും വൈകാരികമായ അവസരമാണ്. രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിനു പാർട്ടിയോടു നന്ദി പ്രകടിപ്പിക്കാൻ സ്ഥാപകദിനം അവസരം നൽകുന്നുവെന്നും മോദി പറഞ്ഞു.
.
.
