തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ രേ​ഖാ​പ​ര​മാ​യ വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നം വേണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം ചോ​ദ്യം​ചെ​യ്തു​ള്ള ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ രേ​ഖാ​പ​ര​മാ​യ വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. 2025 ഫെ​ബ്രു​വ​രി​യി​ലെ പ​ഞ്ചാ​ബ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം​ചെ​യ്ത് സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സ് വി​ക്രം​നാ​ഥ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പു​തി​യ തെ​ളി​വ് ക​ണ്ടെ​ത്തി​യാ​ൽ അ​ത് ഹാ​ജ​രാ​ക്കു​ന്ന​തു​വ​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ്ര​സ​ക്ത​മാ​യ തെ​ളി​വ് ശേ​ഖ​രി​ച്ച് വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കാ​ൻ ഹൈ​ക്കോ​ട​തി കീ​ഴ്കോ​ട​തി​യി​ലേ​ക്ക് അയച്ചു.

പാ​നി​പ്പ​ത്തി​ലെ ഖ​ലി​ല മ​ജ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ സ​ർ​പ​ഞ്ചി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഹ​ർ​ജി​ക്കാ​ര​നും എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്കും 302 വോ​ട്ടു​വീ​തം കി​ട്ടി​യ​പ്പോ​ൾ വി​ജ​യി​യെ ന​റു​ക്കി​ട്ട് തീ​രു​മാ​നി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.കീ​ഴ്കോ​ട​തി​യും തെ​ര​ഞ്ഞെ​ടു​പ്പ് ട്രൈ​ബ്യൂ​ണ​ലും പ​രി​ഗ​ണി​ച്ച​ശേ​ഷം വി​ഷ​യം ഹൈ​ക്കോ​ട​തി​യി​ലെ​ത്തി. പ്ര​സ​ക്ത​മാ​യ തെ​ളി​വ് ശേ​ഖ​രി​ച്ച് വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കാ​ൻ ഹൈ​ക്കോ​ട​തി കീ​ഴ്കോ​ട​തി​യി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്.ഈ ​ന​ട​പ​ടി സ്റ്റേ ​ചെ​യ്തു​കൊ​ണ്ടാ​ണ് ല​ഭ്യ​മാ​യ വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​ക​ളി​ൽ തീ​രു​മാ​ന​മാ​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →