തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല.ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണ്. എന്നാൽ പ്രതികളിൽ ചിലർ സോണിയ ഗാന്ധിയെ സന്ദർശിച്ചു. ഇത്രയും സുരക്ഷയുള്ള സ്ഥലത്ത് ഇവരെങ്ങനെയെത്തി. ഇത് ദുരൂഹത ഉയർത്തുന്നതാണ്. ഇതിൽ അന്വേഷണം വേണം.
പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ചുമതലയിൽ വീഴ്ച വരുത്തിയതിനാണ്. ശബരിമല സ്വർണക്കൊള്ളയിൽ സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്നും എം.എ.ബേബി പറഞ്ഞു.


