റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ പ​രി​ഹാ​സ​ത്തിന് ക​ടു​ത്ത ഭാ​ഷ​യി​ൽ മറുപടി നൽകി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

April 4, 2026 - 6:07 am

തി​രു​വ​ന​ന്ത​പു​രം: തെ​ല​ങ്കാ​ന​യി​ലെ വി​ക​സ​നം ക​ണ്ടു​പ​ഠി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക്ഷ​ണി​ച്ച തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രേ​വ​ന്ത് റെ​ഡ്ഡി​യെ ആ​രോ കാ​ര്യ​മാ​യി തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ജ​ന​ക്ഷേ​മ മാ​തൃ​ക​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ രേ​വ​ന്ത് റെ​ഡ്ഡി​യെ കേ​ര​ള​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പിണറായി വിജയൻ

തെ​ല​ങ്കാ​ന വി​ക​സ​നം ക​ണ്ടു​പ​ഠി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​കാം എ​ന്നായിരുന്ന രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ പ​രി​ഹാ​സം . ശ​മ്പ​ള​വും പെ​ൻ​ഷ​നും നി​ര​ന്ത​രം മു​ട​ങ്ങു​ന്ന തെ​ല​ങ്കാ​ന​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ലെ​ന്നും, പ​ക​രം ജ​ന​ക്ഷേ​മ മാ​തൃ​ക​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ രേ​വ​ന്ത് റെ​ഡ്ഡി​യെ കേ​ര​ള​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും മുഖ്യമന്ത്രി പിണറായി വിജയൻ . ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ഈ ​വാ​ക്പോ​ര് ദേ​ശീ​യ ത​ല​ത്തി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *