അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് ഫു​ഡ് ഡെ​ലി​വ​റി ബോ​യി മ​രി​ച്ചു

ഫ​രീ​ദാ​ബാ​ദ്: ഹ​രി​യാ​ന​യി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ആ​ഡം​ബ​ര വാ​ഹ​ന​മാ​യ ബെ​ൻ​സ് കാ​ർ ഇ​ടി​ച്ച് ഫു​ഡ് ഡെ​ലി​വ​റി ബോ​യി മ​രി​ച്ചു. ഫ​രീ​ദാ​ബാ​ദി​ലെ സെ​ക്ട​ർ 15 പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.മാർച്ച് 30 തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മി​ർ​സാ​പൂ​ർ സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ് രാ​ജ് ബി​ന്ദ് (28) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ർ ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു. വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സൊ​മാ​റ്റോ​യി​ൽ ഫു​ഡ് ഡെ​ലി​വ​റി ബോ​യി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന ആ​ന​ന്ദ്‌​രാ​ജ്, ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ചാ​ൻ​ഡി​ല ചൗ​ക്കി​ന​ടു​ത്തു​ള്ള ഭ​ട്ടോ​ള ഗ്രാ​മ​ത്തി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സെ​ക്ട​ർ 15 ലെ ​ഫ​യ​ർ ബ്രി​ഗേ​ഡ് ഓ​ഫീ​സി​ന് മു​ന്നി​ൽ വ​ച്ച് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ബൈ​ക്കി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആ​ന​ന്ദും ബൈ​ക്കും തെ​റി​ച്ചു​പോ​യി.

സ​ഹോ​ദ​ര​ൻ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ആ​ന​ന്ദി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ, ആ​ന​ന്ദ് രാ​ജി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് മി​ക​ച്ച ചി​കി​ത്സ​യ്ക്കാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →