കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകൾ കൈമാറുന്നതിനുള്ള വിലക്ക് തുടരും.
ബിജെപി നേതാവ് ഷോൺ ജോർജിന് രേഖകൾ കൈമാറുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി മേയ് 21 വരെ നീട്ടി. രേഖകൾ ആവശ്യപ്പെട്ട് ഷോൺ ജോർജാണ് കോടതിയെ സമീപിച്ചത്.
