ഭാ​ര്യ സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

ബം​ഗ​ളൂ​രു: വി​വാ​ഹി​ത​യാ​യ ത​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യു​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണം.ഭാ​ര്യ സ​ഹോ​ദ​ര​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെത്തി കീ​ഴ​ട​ങ്ങി യു​വാ​വ്. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. ബൈ​റ​പ്പ​നാ​ഹ​ള്ളി സ്വ​ദേ​ശി ശ്രീ​നി​വാ​സ്(30) ആ​ണ് ഭാ​ര്യ സഹോ​ദ​ര​ൻ ര​ഞ്ജി​ത്തി​നെ (24) കൊ​ല​പ്പെ​ടു​ത്തി​യ​ത്.. ശ്രീ​നി​വാ​സി​ന്‍റെ ഭാ​ര്യ​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട ര​ഞ്ജി​ത്ത്.

ത​ല​യ്ക്ക് അ​ടി​യേ​റ്റ ര​ഞ്ജി​ത്ത് സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സം വി​ഷ​യം ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ച് ര​ഞ്ജി​ത്തി​നെ ശ്രീ​നി​വാ​സ് ബ​ന്നേ​ര്‍​ഘ​ട്ട​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.ത​ല​യ്ക്ക് അ​ടി​യേ​റ്റ ര​ഞ്ജി​ത്ത് സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. പി​ന്നാ​ലെ ശ്രീ​നി​വാ​സ് മൃ​ത​ദേ​ഹം കാ​റി​ല്‍ ക​യ​റ്റി ബ​ന്നേ​ര്‍​ഘ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →