മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ ഡിഎംഎയുമായി പിടിയിലായി

തിരുവനന്തപുരം: എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. ഹോട്ടലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെയാണ് നജീബ് പിടിയിലാകുന്നത്. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ട്രാവൻകൂർ ടെെറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് സീനിയർ സൂപ്രണ്ട് കൂടിയാണ് നജീബ് ഖാൻ.

സ്പെഷ്യൽ സ്‌ക്വാഡ് രഹസ്യമായി ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്‌ക്വാഡ് അംഗങ്ങളെ രഹസ്യമായി ഹോട്ടലിൽ വിന്യസിച്ച് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. അതിന് പിന്നാലെയാണ് നജീബ് ഖാനെ എംഡിഎംഎയുമായി സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

പ്രമുഖരുൾപ്പെടെ എംഡിഎംഎയ്ക്കായി നജീബിനെ സമീപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മൊബൈലിൽ പ്രത്യേക ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ പതിവ്. ഇതിനായി വലിയ ശ്യംഖല ഉണ്ടെന്നാണ് വിവരം. പ്രമുഖരുൾപ്പെടെ എംഡിഎംഎയ്ക്കായി നജീബിനെ സമീപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോക് അറിയിച്ചു. 4 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →