രാ​​​​ജ്യ​​​​ത്ത് ക​​​ഴി​​​ഞ്ഞ അ​​​​ഞ്ചുവ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 806 ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ സംഭവിച്ചതായി കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​ഴി​​​ഞ്ഞ അ​​​​ഞ്ചുവ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​യ​​​​ത് 806 ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം. 2021-22ൽ 176, 2022-23​​​​ൽ 163, 2023-24ൽ 157, 2024-25​​​​ൽ 140 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ണ്ടാ​​​​യ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്ക്. 2025 മു​​​​ത​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ച് 15 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 170 പേ​​​​ർ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലി​​​​രി​​​​ക്കെ മ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും കേ​​​​ന്ദ്രം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​ളു​​​ണ്ടാ​​​​യത് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​, ഗു​​​​ജ​​​​റാ​​​​ത്ത്, ബി​​​​ഹാ​​​​ർ, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്

ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ഞ്ചുവ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​ളു​​​ണ്ടാ​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യും ഗു​​​​ജ​​​​റാ​​​​ത്തും ബി​​​​ഹാ​​​​റും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശു​​​​മാ​​​​ണ്. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 101 ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ ഗു​​​​ജ​​​​റാ​​​​ത്ത്, ബി​​​​ഹാ​​​​ർ, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ യ​​​​ഥാ​​​​ക്ര​​​​മം 85, 76, 56 എ​​​​ന്നി​​​​ങ്ങ​​​​നെ ക​​​​സ്റ്റ​​​​ഡി​​​​ മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ 22 ക​​​​സ്റ്റ​​​​ഡി​​​ മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ

കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 22 ക​​​​സ്റ്റ​​​​ഡി​​​ മ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണു ര​​​​ജി​​​​സ്റ്റ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2021-22ൽ ​​​​ആ​​​​റ്, 22-23ൽ ​​​​ര​​​​ണ്ട്, 23-24ൽ ​​​​ആ​​​​റ്, 24-25ൽ ​​​​അ​​​​ഞ്ച്, 25-26ൽ ​​​​ഇ​​​​തു​​​​വ​​​​രെ മൂ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →