തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച്29 ഞായറാഴ്ച സംസ്ഥാനത്തെത്തും. പാലക്കാട്ടും തൃശ്ശൂരിലുമായി രണ്ടുപരിപാടികളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് പാലക്കാട്ടുനടക്കുന്ന എൻ.ഡി.എ. പൊതുസമ്മേളനമാണ് ആദ്യപരിപാടി. വൈകീട്ട് നാലിന് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും പങ്കെടുക്കുമെന്നും ബി.ജെ. പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ടാം ഘട്ടപ്രചാരണത്തിനായി ഏപ്രിൽ മൂന്നിന് പ്രധാനമന്ത്രി എത്തും.
രണ്ടാം ഘട്ടപ്രചാരണത്തിനായി ഏപ്രിൽ മൂന്നിന് പ്രധാനമന്ത്രി എത്തും. തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രചാരണം നടത്തും. തിരുവനന്തപുരത്ത് മോദിയുടെ റോഡ്ഷോ നടത്താനും ആലോചനയുണ്ട്.
