കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടില്‍ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്
കൊടിമര പുനർനിർമാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. സ്വർണം സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി എടുത്തിരുന്നു. എഎസ്പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയിട്ടുണ്ട്. ഇതിൽ ക്രമക്കേട് നടന്നതിന് തെളിവില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
t
