സംസ്ഥാന തെ​ഗഞ്ഞെടുപ്പിൽ യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടു​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​ട​ന്ന യു​ഡി​എ​ഫ് മ​ഹാ​റാ​ലി​യി​ലാണ് സ​തീ​ശ​ൻ ഇക്കാര്യം ആവർത്തിച്ച് പ​റ​ഞ്ഞത്. കൂടാതെ അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ളും ന​ട​പ്പാ​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു.മ​ഹാറാ​ലി​യി​ലെ​ത്തി​യ ഖ​ര്‍​ഗെ റാം​പി​ലൂ​ടെ ന​ട​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തു. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യു​ള്ള ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫും ഖ​ര്‍​ഗെ നി​ര്‍​വ​ഹി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി ഓ​ണ്‍​ലൈ​നാ​യി സം​സാ​രി​ക്കും

ആ​ര്‍​ജെ​ഡി നേ​താ​വും മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ കി​ഷ​ൻ ച​ന്ദും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ലും ഓ​ണ്‍​ലൈ​നാ​യി സം​സാ​രി​ക്കും.​ മ​ഹാ​റാ​ലി​യി​ൽ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ൻ ഖ​ര്‍​ഗെ, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം സ​ച്ചി​ൻ പൈ​ല​റ്റ്, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​.സി. വേ​ണു​ഗോ​പാ​ൽ, കെ. ​സു​ധാ​ക​ര​ൻ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്, ഷാ​ഫി പ​റ​മ്പി​ൽ, എം​കെ രാ​ഘ​വ​ൻ എം​പി തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →