ത​മി​ഴ്നാ​ട്ടി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പി​താ​വും മ​ക​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പി​താ​വും മ​ക​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​മ്പ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ശി​ക്ഷ മാ​ർ​ച്ച് 30ന് ​കോ​ട​തി വി​ധി​ക്കും.വ്യാ​പാ​രി‍​യാ​യ പി. ​ജ​യ​രാ​ജി​ന്‍റെ​യും മ​ക​ൻ ജെ. ​ബെ​നി​ക്‌​സി​ന്‍റെ​യും മ​ര​ണ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വ​നി​താ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ മൊ​ഴി​യാ​ണ് പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്.

ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ധ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​ര​ഘു ഗ​ണേ​ഷ്, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ എ​സ്. മു​രു​ക​ൻ, എ. ​സാ​മി​ദു​രൈ, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ എം. ​മു​ത്തു​രാ​ജ്, എ​സ്. ചെ​ല്ല​ദു​രൈ, എ​ക്സ്. തോ​മ​സ് ഫ്രാ​ൻ​സി​സ്, എ​സ്. വെ​യി​ലു​മു​ത്തു എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. കേ​സി​ലെ പ്ര​തി​യാ​യ കോ​ൺ​സ്റ്റ​ബി​ൾ പാ​ൽ ദു​രൈ വി​ചാ​ര​ണ​ക്കി​ടെ മ​രി​ച്ചി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വ​നി​താ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ മൊ​ഴി​യാ​ണ് പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്.

കൊ​റോ​ണ കാലഘട്ടത്തിൽ അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​ത്തി​ന​പ്പു​റം ക​ട തു​റ​ന്നു​വെ​ന്നതായിരുന്നു കുറ്റം

2020 ജൂ​ൺ 19 നാ​ണ് സം​ഭ​വം. കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ൺ ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ൾ അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​ത്തി​ന​പ്പു​റം ക​ട തു​റ​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ​യാ​യ ജ​യ​രാ​ജി​നെ​യും ബെ​നി​ക്സി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ പി​ന്നീ​ട് ക്രൂ​ര​മാ​യ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി.തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലെ സ​ത്ത​ൻ​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് രാ​ത്രി തു​ട​ങ്ങി പു​ല​ർ​ച്ചെ വ​രെ ഇ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. തു​ട​ർ​ന്ന്, പ്രാ​ദേ​ശി​ക മ​ജി​സ്‌​ട്രേ​ട്ടി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. കോ​വി​ൽ​പ​ട്ടി സ​ബ് ജ​യി​ലി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. എ​ന്നാ​ൽ, ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ജൂ​ൺ 22, 23 തീ​യ​തി​ക​ളി​ലാ​യി ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ച്ചു.

എ​ല്ലാ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു​മെ​തി​രാ​യ മു​ന്ന​റി​യി​പ്പാ​യി ഈ ​വി​ധി നി​ല​നി​ൽ​ക്ക​ണം

വി​ധി​യെ കു​ടും​ബം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി​യെ​ന്നും ജ​യ​രാ​ജി​ന്‍റെ മൂ​ത്ത മ​ക​ൾ പെ​ഴ്സി പ​റ​ഞ്ഞു. ഇ​തു​വ​രെ ന​ട​ന്ന എ​ല്ലാ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു​മെ​തി​രാ​യ മു​ന്ന​റി​യി​പ്പാ​യി ഈ ​വി​ധി നി​ല​നി​ൽ​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →