
വാളയാര്‍ പീഡനക്കേസ്: വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി മാര്‍ച്ച് 16: വാളയാര്‍ പീഡനക്കേസില്‍ വെറുതെവിട്ട ആറുപ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അറസ്റ്റ് ചെയ്തശേഷം പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ അമ്മയും സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. …