പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം: ​​​ആ​​​റ് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ മ​​​രി​​​ച്ചതായി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ണ്ടാ​​​യ വ്യ​​​ത്യ​​​സ്ത സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ആ​​​റ് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ മ​​​രി​​​ച്ചെ​​​ന്നും ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം. കാ​​​ണാ​​​താ​​​യ വ്യ​​​ക്തി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എ​​​ത്ര​​​യും വേ​​​ഗം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി (ഗ​​​ൾ​​​ഫ്) അ​​​സീം ആ​​​ർ. മ​​​ഹാ​​​ജ​​​ൻ അ​​​റി​​​യി​​​ച്ചു.

മൂ​​​ന്നു ല​​​ക്ഷം ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ത്തിച്ചതായി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം

മാർച്ച് 18ന് ​​​സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റി​​​യാ​​​ദി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ​​​കൂ​​​ടി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി ഉ​​​യ​​​ർ​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഫെ​​​ബ്രു​​​വ​​​രി 28 മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ മൂ​​​ന്നു ല​​​ക്ഷം ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് അ​​​ധി​​​ക വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​കൾ ക്ര​​​മീ​​​ക​​​രി​​​ച്ചു. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →