അ​മ്മ എ​ട്ട് വ​യ​സു​കാ​രി​യായ മകളെ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ടു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​മ​ദാ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ട്ട് വ​യ​സു​കാ​രി​യെ അ​മ്മ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ടു. ട്രെ​യി​ൻ എ​ൻ​ജി​ൻ ത​ട്ടി പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​യ പെ​ൺ​കു​ട്ടിയെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പി്ച്ചു.സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പ് അ​മ്മ​യും മ​ക​ളും പ്ലാ​റ്റ്ഫോം ഒ​ന്നി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ട്രെ​യി​ൻ വ​ന്ന​യു​ട​ൻ ത​ന്നെ അ​മ്മ കു​ട്ടി​യെ പാ​ള​ത്തി​ലേ​യ്ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര പരി​ക്കേ​റ്റ് അ​മി​ത​മാ​യി ര​ക്തം വാ​ർ​ന്ന കു​ട്ടി ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

യു​വ​തി മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു​വെ​ന്നതായി പോ​ലീ​സ്

ട്രാ​ക്കി​ൽ കി​ട​ന്ന് വേ​ദ​ന​കൊ​ണ്ട് നി​ല​വി​ളി​ക്കു​മ്പോ​ഴും കു​ട്ടി​യെ ര​ക്ഷി​ക്ക​രു​തെ​ന്ന് യുവതി വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി. ട്രെ​യി​ൻ ക​ട​ന്ന് പോ​യ ഉ​ട​ൻ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഇ​രു​വ​രും ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി യു​വ​തി മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →