കൈക്കൂലിക്കേസില്‍ വാളയാര്‍ മുതല്‍ പട്ടാമ്പി വരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോ​ഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

പാലക്കാട്| പാലക്കാട് കൈക്കൂലിക്കേസില്‍ ജി എസ് ടി എന്‍ഫോഴ്‌സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജി എസ്ടിയുടെ ഈ നടപടി.

മൂന്ന് ലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെ പാലക്കാട് ജി എസ് ടി എന്‍ഫോഴ്സ്‌മെന്റ് ഇന്‍സ്പെക്ടര്‍ സുമനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

വാളയാര്‍ മുതല്‍ പട്ടാമ്പി വരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലുള്ളവര്‍ക്കാണ് കൂട്ട സ്ഥലംമാറ്റം ലഭിച്ചത്. ജനുവരിയില്‍ ആക്രി സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലിവാങ്ങുന്ന തിനിടെ പാലക്കാട് ജി എസ് ടി എന്‍ഫോഴ്സ്‌മെന്റ് ഇന്‍സ്പെക്ടര്‍ സുമനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജി എസ്ടി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടെ കോടികളുടെ കൈക്കൂലി ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →